31 C
Pathanāmthitta
Tuesday, June 6, 2023 5:33 pm
smet-banner-new

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി ഉപരോധിച്ചു

പത്തനംതിട്ട : അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തും പഞ്ചായത്തിന് 2022-23 വാർഷിക പദ്ധതിയിൽ അനുവദിച്ച ഫണ്ടുകൾ ചെലവാക്കുന്നതിൽ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിൽ 939 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും പഞ്ചായത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് വരുന്ന പൊതു ജനങ്ങൾ സാധ്യമാകാതെ തിരിച്ചുപോകുന്ന അവസ്ഥയ്ക്കുമെതിരെയാണ് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി ഉപരോധിച്ചത്.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ഈ ഭരണസമിതി അധികാരത്തിലേറിയ ശേഷം ടെൻഡർ കൊട്ടേഷൻ നടപടികൾ പൂർത്തീകരിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ഗവൺമെന്റ് നിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങൾ പാലിക്കാതെ സാധനസാമഗ്രികൾ പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം ഇഷ്ടക്കാരുടെ കയ്യിൽ നിന്ന് വാങ്ങുകയും അതിന്റെ കമ്മീഷൻ കൈപ്പറ്റുകയും അതിനുശേഷം ഉദ്യോഗസ്ഥരെ സമ്മർദ്ദം ചെലുത്തി ബില്ലുകൾ പാസാക്കാൻ ഭീഷണിപ്പെടുത്തുകയും അതിനു കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചില ഉദ്യോഗസ്ഥർ സ്വമേധയാ ലീവെടുത്ത് പോകുന്നതും സ്ഥലം മാറി പോകുന്നതും പതിവാണ് ഈ ഭരണസമിതി അധികാരത്തിൽ വന്നശേഷം.

KUTTA-UPLO
bis-new-up
self
rajan-new

അഞ്ചു സെക്രട്ടറിമാർ, നാല് അസിസ്റ്റന്റ് സെക്രട്ടറിമാർ, അഞ്ചു സൂപ്രണ്ട്മാർ 4 അക്കൗണ്ടന്റുമാർ, ക്ലർക്കുമാർ അങ്ങനെ പലരെയും പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ട് സ്ഥലം മാറ്റുകയും പലരും സ്വമേധയാ സ്ഥലം മാറി പോവുകയും ആണ് ഉണ്ടായത്. ഇതു കാരണം പഞ്ചായത്തിൽ പൊതുജനങ്ങൾ നൽകുന്ന അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണ്. പൊതുജന സേവനാർത്ഥം പഞ്ചായത്തുകളിലെ സേവനം ലഭ്യമാക്കുന്നതിന് ലോകത്ത് എവിടെനിന്നും അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുകയും അപേക്ഷകൾക്ക് പരിഹാരം ഓൺലൈൻ ആയി കാണുവാനും കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിന് നിലവിൽ വന്നതാണ് ഐഎൽജിഎംഎസ് സോഫ്റ്റ്‌വെയർ.

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow

ഐഎൽജിഎംഎസ് സോഫ്റ്റ്‌വെയർ നിലവിൽ വന്ന ശേഷം ഫയലുകൾ തീർപ്പാക്കുന്നതിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് കേരളത്തിൽ ഏറ്റവും പിന്നിൽ 941 ആം സ്ഥാനത്താണ്. അപേക്ഷിച്ച് ഒരു ദിവസം കൊണ്ട് കിട്ടേണ്ട സർട്ടിഫിക്കറ്റുകൾ മാസങ്ങൾ ആയിട്ട് കിട്ടുന്നില്ല. പൊതുജനം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങി മടുത്തു. അഴിമതിക്ക് കൂട്ടുനിൽക്കാത്ത രണ്ടു ഉദ്യോഗസ്ഥരെ കഴിഞ്ഞമാസം സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞദിവസം സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയേയും സസ്‌പെൻഡ് ചെയ്തു.

ചട്ടവിരുദ്ധമായി നടപടിക്രമങ്ങൾ പാലിക്കാതെ ശബരിമല സീസണിൽ ആയിരം കസേരകളും ജലസംഭരണികളും വാങ്ങിയിരുന്നു. ഇതിന്റെ ബില്ലുകൾ പാസാക്കാത്തിനാലും ഈ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ വീട്ടുകാർ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ഹൈക്കോടതി അയച്ച നോട്ടീസ് കിട്ടിയില്ല എന്നും പറഞ്ഞായിരുന്നു സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹനന്റെ വീട്ടിലെ അഡ്രസ്സിൽ ആണ് എന്നതാണ് വസ്തുത.

ഈ സസ്പെൻഷനിലൂടെ പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാര ദുർവിനിയോഗം വളരെ വ്യക്തമായി മനസ്സിലാക്കുവുന്നതാണ്. പൊതു ജനങ്ങൾക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ ചെയ്തുകൊടുത്തു പരിഹാരം കണ്ടില്ലെങ്കിൽ വൻ പ്രക്ഷോഭ പരിപാടികളുമായിട്ട് മുമ്പോട്ടു പോകും എന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് ബിജെപി റാന്നി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ പറഞ്ഞു.

ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പിള്ളയുടെ അധ്യക്ഷതയിൽ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജുളാ ഹരി, ബിജെപി പെരുനാട് പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി സാനു മാമ്പറ, സോമരാജൻ, രാജൻ മാടമൺ,അനിത അനിൽ, പഞ്ചായത്തംഗം ശാരി ടി എസ്, ജിജു ശ്രീധർ, ജോളി ഫിലിപ്പ്, അജിമോൻ മാടമൺ, ശിവാനന്ദൻ ളാഹ, സിജു മാടമൺ, സിന്ധുലേഖ തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow