റാന്നി : പി ജെ ടി ട്രസ്റ്റ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ശനിയാഴ്ച പകൽ മൂന്നിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്‍റ് അലക്സ് സൈമൺ യോഗത്തിൽ അധ്യക്ഷനാകും. സമ്മേളനത്തിനുശേഷം വൈകിട്ട് 5 30ന് പത്തനംതിട്ട മാനസയുടെ കരോക്ക ഗാനമേളയും ഉണ്ടാകും.
അങ്ങാടി ആസ്ഥാനമാക്കി 1972 ലാണ് പിജെ ടി ട്രസ്റ്റ് ആൻഡ് പബ്ലിക് ലൈബ്രറി രൂപീകൃതമായത്. വിദ്യാഭ്യാസ കലാ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പി ജെ തോമസ് കോർ എപ്പിസ്കോപ്പയുടെ ഓർമ്മയ്ക്കായിരുന്നു ട്രസ്റ്റ് ആരംഭിച്ചത്. സെക്രട്ടറി തോമസ് മാമ്മൻ, ബാജി രാധാകൃഷ്ണൻ, അലക്സ് സൈമൺ, സജി ജേക്കബ് പുരക്കൽ, വർഗീസ് മത്തായി, ജേക്കബ് ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.