ഇടപ്പാവൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം ഇന്ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടപ്പാവൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം ഇന്ന്. പ്രസിദ്ധമായ അൻപൊലി എഴുന്നെള്ളത്തിൽ പങ്കെടുക്കാനും ദേവിക്കു മുന്നിൽ അൻപൊലി സമർപ്പിക്കാനും നാടെല്ലാം ക്ഷേത്രത്തിൽ ഒത്തു ചേരുന്ന സുദിനമാണ് ഇന്ന്. പകൽ പൂരവും രാത്രി പൂരവും ഒരുക്കിയാണ് ഭക്തർ നാടിന്റെ ദേവതയ്ക്കു മുന്നിൽ എത്തുന്നത്. ഇടപ്പാവൂർ അമ്മയുടെ കരയിൽ ജനിച്ചവരെല്ലാം ഇന്ന് പൂരം ഉത്സവത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തും. വർഷത്തിൽ ഒരിക്കൽ മാത്രം ഒത്തുചേരുന്ന അവർക്കെല്ലാം ഇന്നത്തെ ഉത്സവം ആഘോഷമാണ്. പകൽ പൂരം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആദ്യ അൻപൊലി സമർപ്പിക്കും.

ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെയും പൂത്താലത്തിൻ്റെയും വഞ്ചിപ്പാട്ടിൻ്റെയും അകമ്പടിയോടെ ദുർഗാ ക്ഷേത്രത്തിലേക്ക് പ്രസിദ്ധമായ അൻപൊലി എഴുന്നള്ളത്ത് നടക്കും. സ്വർണ ജീവിതയിലാണ് ദേവി എഴുന്നള്ളുന്നത്. 11ന് മഹാപ്രസാദമൂട്ട്, 5.30ന് പേരൂർ മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 7ന് രാത്രി പൂരത്തിനു തുടക്കമാകും. പേരൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് എതിരേൽപ് നടക്കും. വഞ്ചിപ്പാട്ട്, വേലകളി, താലപ്പൊലി, തെയ്യം, കരകം, പമ്പമേളം, നാഗനൃത്തം, ശിവപാർവതി നൃത്തം, വിളക്ക് നൃത്തം, കൊട്ടക്കാവടി, മയൂരനൃത്തം, ഹനുമാൻ വേഷം, പാഞ്ചാരിമേളം, പഞ്ചവാദ്യം, ചെണ്ടമേളം, മുത്തുക്കുടകൾ, തീവെട്ടി എന്നിവയുടെ അകമ്പടിയോടെയാണ് എതിരേൽപ്. 9ന് സേവ, 10ന് വിളക്കിനെഴുന്നള്ളത്ത്, 11ന് ഗാനമേള, 3ന് ആറാട്ട് എഴുന്നള്ളത്ത് എന്നിവ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...