നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസ് ; മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരേ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ ബംഗ്ലാദേശി പൗരൻ മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെതിരേ തെളിവുകളടങ്ങിയിട്ടുള്ള കുറ്റപത്രമാണ് ബാന്ദ്ര പോലീസ് കോടതിയിൽ സമർപ്പിച്ചത്. ജനുവരി 16-ന് ബാന്ദ്രയിലെ നടന്റെ അപ്പാർട്ട്‌മെന്റിൽ നുഴഞ്ഞുകയറിയ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനായ നടനെ അഞ്ച് ദിവസത്തിനുശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ജനുവരി 19-ന് താനെയിൽനിന്നാണ് ഷരീഫുൾ ഇസ്ലാമിനെ (30) പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിനിടെ നടന്റെ നട്ടെല്ലിന് സമീപം തറച്ച കത്തിയുടെ കഷണവും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ കത്തിയുടെ ഭാഗവും പ്രതിയിൽനിന്ന് കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.നടനെ ആക്രമിക്കാനുപയോഗിച്ച ആയുധത്തിന്റെ ഭാഗമായിരുന്നു മൂന്ന് കഷണങ്ങളുമെന്ന് പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പോലീസ് പറഞ്ഞു. കുറ്റകൃത്യം വളരെ ‘ഗൗരവ’സ്വഭാവമുള്ളതാണെന്നും പ്രതിക്കെതിരേ ശക്തമായ തെളിവുകൾ ലഭ്യമാണെന്നും പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....