റാന്നി പീഡനം – ഡി.വൈ.എഫ്.ഐ നേതാവിനെ സംരക്ഷിക്കുന്ന സി.പി.എം മറുപടി പറയണം – അതിജീവിതക്ക് നീതി ലഭിക്കണം : കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

മന്ദമരുതി : ഡി.വൈ.എഫ്.ഐ നേതാവ് അലന്‍ ചേകോട്ടിനെതിരെ ഗുരുതരമായ പീഡനാരോപണം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകും എന്ന് പ്രചരിപ്പിച്ചു മത്സരിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പാർട്ടിയുടെ മുൻ എം.എൽ.എ, നിലവിലെ എം.എൽ.എ എന്നിവരുടെ മുന്നിൽ ലഭിച്ച പരാതിയിൽ അതിജീവിതക്ക് നീതി ലഭ്യമാക്കാതെ പ്രതിയെ സംരക്ഷിക്കാനാണ് ഇവർ ശ്രമിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡനവും ഗര്‍ഭഛിദ്രവും പ്രധാന ആരോപണങ്ങൾ ആണെന്നിരിക്കെ അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ മാത്രമാണ് എഫ് ഐ ആര്‍ ഇടാന്‍പോലും പോലീസ് തയ്യാറായത്.

ഇതോടെ പ്രതിക്ക് ഒളിവില്‍ പോകാൻ പാർട്ടിയും പോലീസും ചേർന്ന് സൗകര്യം ഒരുക്കി. രാഹുല്‍ മാംകൂട്ടത്തിൽ കേസിൽ കാണിച്ച ആവേശം പോലീസ് ഇതിൽ കാണിച്ചില്ല. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ്‌ കെ.കെ തോമസ് അധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...