റാന്നി സര്‍വ്വീസ് സഹകരണ ബാങ്ക് എടിഎം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: സഹകരണ മേഖലയിൽ ജില്ലയിൽ ആദ്യത്തെ എടിഎം കൗണ്ടര്‍ റാന്നിയില്‍ ഉദ്ഘാടനം ചെയ്തു. റാന്നി സര്‍വ്വീസ് സഹകരണ ബാങ്കിലാണ് കൗണ്ടര്‍ തുടങ്ങിയത്. പുതുതലമുറ ബാങ്കിംഗ് സേവനങ്ങൾ സഹകാരികൾക്ക് ലഭ്യമാക്കുകയും ഒപ്പം രാജ്യത്ത് എവിടെനിന്നും ബാങ്കിൻ്റെ സേവനങ്ങൾ പ്രാപ്തമാക്കുകയും ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ബാങ്കിൻ്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ എവിടെ നിന്നും പണം പിൻവലിക്കാനും ബാങ്കിലേക്ക് പണം അയക്കുവാനുള്ള സൗകര്യം, പി ഓ എസ് മെഷീനിൽ കാർഡ് സൈപ്പിങ്ങിലൂടെ ഇടപാടുകൾ നടത്തുവാനുള്ള സൗകര്യം, ഓൺലൈൻ ഇടപാടുകളും ഓൺലൈൻ ഷോപ്പിങ്ങുകളും നടത്തുവാനുള്ള സൗകര്യം, മൊബൈൽ ബാങ്കിംഗ് സൗകര്യം, സിഡിഎം സംവിധാനത്തിലൂടെ വിവിധ ബാങ്കുകളുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കാനുള്ള സൗകര്യം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ബാങ്കിംഗ് നീതി മെഡിക്കൽ സേവനങ്ങൾ എത്തിച്ചു നൽകുന്നതിനും ഇത് സഹായമാകുന്നു.എടിഎം /സിഡിഎം മെഷീന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എം എൽ എ നിർവഹിച്ചു.

എടിഎം കാര്‍ഡുകളുടെ വിതരണം മുന്‍ എംഎല്‍എ രാജു എബ്രഹാം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡൻറ് ബിനോയി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ്, സർക്കിൾ സഹകരണ യൂണിയൻ ചെയര്‍മാന്‍ പി ആർ പ്രസാദ്, സിപിഐ (എം) ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി, സി.പി.ഐ മണ്ഡലം ആക്ടിംങ് സെന്‍റര്‍ ജോജോ കോവൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം നയന സാബു , ജോ. ബാങ്ക് സെക്രടറി എൻ ജി തോമസ്കുട്ടി, രാജു മരുതിക്കൽ , ശശികല രാജശേഖരൻ, അസി. രജിസ്ട്രാർ എസ് ബിന്ദു എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....