റാന്നിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ആദിവാസി യുവാവിനെ വീട്ടുമുറ്റത്തെ തേക്കുമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നം അച്ചടിപ്പാറ ശ്രാമ്പിക്കല്‍ പുത്തന്‍വീട് വിനീഷ് കുമാര്‍(26) ആണ് മരിച്ചത്. മാതാപിതാക്കള്‍ മരിച്ച  വിനീഷ് ഒറ്റയ്ക്കായിരുന്നു താമസം.

ഇന്നലെ രാത്രി ജോലികഴിഞ്ഞ് ബന്ധുവീട്ടില്‍ എത്തിയിരുന്നു. പിന്നീട് രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എസ്.ഐ എസ്. വിമല്‍, എ.എസ്.ഐമാരായ അനില്‍കുമാര്‍, അച്ചന്‍കുഞ്ഞ്, സി.പി.ഒ സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ വെച്ചൂച്ചിറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് പോസ്ററുമോര്‍ട്ടം നടപടിക്കായി മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്നാം ബോട്ട് അപകടം : നോവായി കൊട്ടാരക്കരയിലെ ദമ്പതികളുടെ മരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള...

0
കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ...

ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചു ; ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം...

0
ബെംഗളൂരു: പാഴ്സൽ നൽകാൻ എത്തിയ ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി...

സഹോദരിമാർ അടക്കമുള്ളവരുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചയാളെ യുപിയിൽ പോലീസ് പിടികൂടി

0
ലഖ്നൗ: സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യ, അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച യുവാവ് അറസ്റ്റിലായി....

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; കേസെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ; എഫ്ഐആർ ഉടൻ

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഏതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന കാര്യത്തിൽ ക്രൈം...