രാഷ്ട്രീയ നാടകങ്ങള്‍ ഏറെ കണ്ട റാന്നിയില്‍ രാജി വെച്ചത് ജനകീയ പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

റാന്നി: രാഷ്ട്രീയ നാടകങ്ങള്‍ ഏറെ കണ്ട റാന്നി പഞ്ചായത്തിൽ രാജി വെച്ചത് ജനകീയന്‍ എന്നു പേരെടുത്ത പ്രസിഡന്‍റ്. പന്ത്രണ്ടാം വാർഡ് തെക്കേപ്പുറത്ത് നിന്നും സ്വതന്ത്ര പരിവേഷത്തിൽ മൂന്നു മുന്നണികളെയും പിന്തള്ളി വിജയിച്ചു ജനപ്രതിനിധി ആയ പ്രകാശ് കുഴികാല നാടകീയമായാണ് പ്രസിഡന്‍റായതും രാജി വെച്ചതും. കൂറുമാറ്റവും രാജി നാടകവും കണ്ട റാന്നിക്കാര്‍ ഇതും കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ചുരുങ്ങിയ ഒരു വർഷം മാത്രമാണ് പ്രകാശ് പ്രസിഡന്റായി തുടർന്നത്. ഇത്രയും സമയംകൊണ്ട് ജനകീയനായ ഒരു പൊതു പ്രവർത്തകന്‍ എന്ന പേര് വിവിധ പദ്ധതികളിലൂടെ നൽകി. പഞ്ചായത്തിലുടനീളം പ്രസിഡന്‍റിന്‍റെ സാനിധ്യം സേവനത്തിന്റെ മാതൃകയായിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് സമൂഹത്തിന് അത് കാണിച്ചുകൊടുത്ത ജനകീയനായ പ്രസിഡന്റ് ആണ് പടിയിറങ്ങിയത്. തന്റെ ഒരേ ഒരു മകളുടെ കല്ല്യാണത്തോടൊപ്പം ആദിവാസി യുവതിയുടെ വിവാഹം കൂടി അതേ വേദിയിൽ നടത്തി സമൂഹ ശ്രദ്ധ പിടിച്ചു പറ്റിയത് അടുത്തിടെയാണ്. നല്ലൊരു ജനകീയ ഭരണാധികാരിയായിട്ടാണ് പെട്ടെന്നുണ്ടായ രാഷ്ട്രീയ സമവാക്യങ്ങളുടെ പേരിൽ രാജിവെച്ചത്. കുറഞ്ഞ സമയംകൊണ്ട് ജനാധിപത്യത്തിന്റെ ശ്രീകോവിൽ സംരക്ഷിച്ചുകൊണ്ട് പൊതുജന സേവനം നടത്താൻ ഒരുപാട് വ്യക്തിത്വങ്ങൾ സഹായിച്ചിട്ടുണ്ടെന്നും എല്ലാവർക്കും ഒറ്റവാക്കിൽ നന്ദി അറിയിക്കുന്നുവെന്നും രാജികത്തിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...