റാന്നിയെ മാതൃക ആയുഷ് ഗ്രാമമായി മാറ്റും : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നിയെ മാതൃക ആയുഷ് ഗ്രാമമായി മാറ്റുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ റാന്നി നിയോജക മണ്ഡലത്തിലെ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കും. സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക ആരോഗ്യ പദ്ധതികള്‍ നടപ്പാക്കും. കൂടാതെ വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ  ആരോഗ്യപരിപാലനത്തിനും പ്രത്യേക പദ്ധതികള്‍ തയാറാക്കും.

അയിരൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയുടെയും തെള്ളിയൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയുടെയും വികസനം ഉറപ്പാക്കുന്നതിനൊപ്പം ഇവിടങ്ങളില്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. എല്ലാ ഡിസ്പെന്‍സറികളിലും മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, രോഗികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കി നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...