ജില്ലയിലെ അഗ്നിശമന വിഭാഗത്തിന്റെ ആധുനികവത്ക്കരണം പൂര്‍ണമാക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ അഗ്നി ശമന വിഭാഗത്തിന്റെ ആധുനികവത്ക്കരണം പൂര്‍ണമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ ആധുനിക അഗ്നിശമന വാഹനം ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ വായുവില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക്ക്  പവര്‍ ടേക്ക് ഓഫ് സംവിധാനം, 360 ഡിഗ്രി തിരിഞ്ഞ് ജലം പമ്പ് ചെയ്യാന്‍ കഴിയുന്ന മോണിറ്റര്‍ സംവിധാനം തുടങ്ങിയ സവിശേഷതകള്‍ ഈ അഗ്നി ശമന വാഹനത്തിലുണ്ട്.

പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ഫോയ്സിന്റെ സ്‌കൂബ ഡൈവിംഗ് ടീം ഫലപ്രദമായി പ്രവര്‍ത്തിച്ചു വരുന്നു. ഈ ടീമിനുള്ള ഓക്സിജന്‍ റീ ഫില്ലിംഗ് കമ്പ്രസര്‍ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ ആധുനിക വത്ക്കരണത്തിന് ഇടപെടല്‍ നടത്തിയതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍, പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...