യുവതിയെ മൂന്ന് ദിവസം കെട്ടിയിട്ട് പീഡിപ്പിച്ചു – രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ചുറ്റികകൊണ്ട് തലക്കടിച്ചു ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വിദേശത്ത് ജോലിയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വീട്ടമ്മയെ വിളിച്ചുവരുത്തി മൂന്ന് ദിവസം കെട്ടിയിട്ട് പീഡിപ്പിച്ചു. ഒടുവില്‍ രക്ഷപെടാന്‍ ശ്രമിച്ച യുവതിയെ ചുറ്റികകൊണ്ട് തലക്കടിച്ച്‌ പരുക്കേല്‍പ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പ്രതി കൊല്ലം ചടയമംഗലം മേയില്‍ സ്വദേശി അജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ കൊട്ടാരക്കര സ്വദേശിയായ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിക്ക് വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് അജി വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് ഒറ്റക്ക് താമസിക്കുന്ന അജി യുവതിയെ കഴിഞ്ഞ ഒന്‍പതിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ ഉടന്‍ ഇയാള്‍ വീട്ടമ്മയെ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് നിരന്തര പീഡനത്തിന് ഇരയാക്കി. മൂന്നാം നാള്‍ അജിയുടെ കണ്ണുവെട്ടിച്ച്‌ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് അജിയെ അറസ്റ്റ് ചെയ്തു. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് അജി ഏറെ നാളായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഇയാള്‍ ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...