പതിനൊന്നുകാരന് ലൈംഗികപീഡനം : അടൂർ സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. അടൂർ പറക്കോട് പാറക്കോണത്ത് തെക്കേതിൽ വീട്ടിൽ രാജൻ എന്ന് വിളിക്കുന്ന രാജേന്ദ്ര(57)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈവർഷം ഏപ്രിൽ 11 നാണ് സംഭവം നടന്നത്. മേയ് 18 ന് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിനായി ശ്രമിച്ചു.

ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം പരിഗണിച്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് ഹൈദരാബാദിലായിരുന്ന പ്രതിയെ പോലീസ് തന്ത്രപൂർവം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുത്തു. അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ, എസ് ഐമാരായ വിപിൻ കുമാർ, മനീഷ്.എം , സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, റോബി ഐസക്, ശ്രീജിത്ത്,അനൂപ എന്നിവരാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...