തിരുച്ചിറപ്പള്ളിയില്‍ ഒരു വര്‍ഷത്തിലേറെയായി കൂട്ടബലാത്സംഗത്തിനിരയായ 16കാരിയെ പോലീസ് രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുച്ചിറപ്പള്ളി : തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഒരു വര്‍ഷത്തിലേറെയായി കൂട്ടബലാത്സംഗത്തിനിരയായ 16കാരിയെ പോലീസ് രക്ഷപ്പെടുത്തി. കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഒരു വര്‍ഷത്തോളം ബ്ലാക്ക് മെയില്‍ ചെയ്ത് പീഡനം തുടരുകയായിരുന്നു. ബന്ധുവാണ് കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

2021 ഏപ്രിലിലാണ് സംഭവത്തിന്റെ തുടക്കം. ബന്ധുവായ രംഗനാഥന്‍ തന്റെ ബൈക്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി. തുടര്‍ന്ന് നാല് സുഹൃത്തുക്കളെ കൂടി വിളിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് രംഗനാഥന്റെ സുഹൃത്തുക്കള്‍ വീഡിയോ ഉപയോഗിച്ച് കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ഒരു വര്‍ഷത്തിനിടെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...