പീഡനക്കേസില്‍ ഒളിവില്‍ പോയ അസം സ്വദേശിയെ മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പീഡനക്കേസില്‍ ഒളിവില്‍ പോയ അസം സ്വദേശിയെ മൂന്ന് വര്‍ഷത്തിന് ശേഷം അസമില്‍ നിന്നും പോലീസ് പിടികൂടി. അസാമിലെ സിലാപത്തര്‍ സ്വദേശിയായ പ്രശാന്ത് കോന്‍വാര്‍ ആണ് പോലീസ് പിടിയിലായത്. 2018 ല്‍ മലപ്പുറം വണ്ടൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്യവെ കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിനിയുടെ മകളെ ഇയാള്‍ പീഡിപ്പിച്ച്‌ ഒളിവില്‍ പോവുകയായിരുന്നു.

ശുചിമുറിയില്‍ വച്ചും പ്രതിയുടെ മുറിയില്‍ വച്ചും രണ്ടുതവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. ഇത് അറിഞ്ഞ പ്രശാന്ത് കോന്‍വാര്‍ ഒളിവില്‍ പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ വണ്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായി.

തുടര്‍ന്ന് അഞ്ചംഗസംഘം രൂപീകരിച്ച്‌ അന്വേഷണം അസമിലേക്ക് വ്യാപിപ്പിച്ചു. 12ദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു. തീവ്രവാദ ഭീഷണി നേരിടുന്ന പ്രദേശമായതിനാല്‍ ജില്ലാ പോലിസ് മേധാവിയുടെ സഹായത്തോടെ കമാന്‍ഡോകളെ ഉപയോഗിച്ച്‌ വീട് വളഞ്ഞാണ് പ്രതിയേ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രശാന്ത് കോന്‍വാറിനെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...