പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. അടൂര്‍ തുവയൂര്‍ പാലപ്പള്ളില്‍ വീട്ടില്‍ ഹരിശ്ചന്ദ്ര (38) നെയാണ് ശാസ്താംകോട്ട എസ്.ഐ. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന മാറനാട് മലയില്‍നിന്ന് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ഇക്കഴിഞ്ഞ 18-ന് രാത്രി കേസിനാസ്പദമായ സംഭവം.

വാടകയ്ക്ക് താമസിക്കാനായി എത്തിയ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടുസാധന സാമഗ്രികള്‍ ഇറക്കുന്നതിന് സഹായിയായി എത്തിയ പ്രതി വീട്ടിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയശേഷം ജനാലയിലൂടെ കൈകടത്തി വാതില്‍ തുറന്ന് മുറിയില്‍ കടന്നുകയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. രാത്രിയായതിനാല്‍ പെണ്‍കുട്ടിക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മുറ്റത്ത് പതിഞ്ഞിരുന്ന ഇയാളുടെ കാല്‍പ്പാടുകള്‍ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പിടികൂടുന്നതിന് സഹായകമായത്. എ.എസ്.ഐ. ഷാജഹാന്‍, കെ.എ.പി.യിലെ നന്ദകുമാര്‍, ലഹരിവിരുദ്ധ സ്ക്വാഡ് എസ്.ഐ. രഞ്ചു, ആഷിര്‍ കോഹൂര്‍, സജി ജോണ്‍, അനില്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...