ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാം എന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാം എന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി കീഴടങ്ങി. പഴകുളം പന്ത്രണ്ടാം കുഴിയില്‍ അബ്ദുല്‍ റഹ്മാന്‍(30) എന്നയാളാണ് വനിതാ പോലീസ് എസ്‌എച്ച്‌ഒ എ.ആര്‍ ലീലാമ്മ മുമ്പാകെ ബുധനാഴ്ച കീഴടങ്ങിയത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ കൂടിയാണ് പ്രതി. ഇതേ കേസില്‍ ഉള്‍പ്പെട്ട റഹ്മാന്‍റെ ഭാര്യ സന(26)യെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. അബ്ദുല്‍ റഹ്മാനെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

2019 മാര്‍ച്ച്‌ മുതലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാല്‍ കഴിഞ്ഞ മാസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളും പരാതിക്കാരിയും സിപിഎം പ്രവര്‍ത്തകരായിരുന്നു. ഒരു കേസില്‍ അകപ്പെട്ട് റിമാന്‍ഡിലായ യുവതിയുടെ ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതി അഞ്ചു ലക്ഷം രൂപ വാങ്ങുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്.

വീടു പണയപ്പെടുത്തിയാണ് യുവതി പ്രതിക്ക് കാശ് നല്‍കിയത്. പാര്‍ട്ടി സെക്രട്ടറിയുടെ ഡ്രൈവറായിരിക്കെയാണ് അബ്ദുല്‍ റഹ്മാന്‍ പ്രശ്നത്തില്‍ ഇടപെട്ടതും കാശു വാങ്ങിയതും. അതിനുശേഷം അഭിഭാഷകനെ കാണാനാണെന്ന് വിശ്വസിപ്പിച്ചു കൊട്ടാരക്കരയിലെ ഹോട്ടല്‍ മുറിയിലേക്കു വിളിച്ചുവരുത്തിയാണ് അബ്ദുല്‍ റഹ്മാന്‍ യുവതിയെ പീഡിപ്പിച്ചത്. ഭര്‍ത്താവിനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി, വീണ്ടും പീഡനം തുടര്‍ന്നതായും യുവതിയുടെ പരാതിയിലുണ്ട്. ഇതിനിടെ നഗ്നദൃശ്യം ചിത്രീകരിക്കുകയും അതുകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിക്കാരി ആരോപിക്കുന്നു.

ഭര്‍ത്താവ് പിന്നീട് ജയിലില്‍നിന്ന് ഇറങ്ങിയപ്പോഴാണ് യുവതിക്കു ചതി മനസിലായത്. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ അബ്ദുല്‍ റഹ്മാന്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്ന് അഭിഭാഷകന്‍ ഇവരോട് പറയുകയും ചെയ്തു. ഇതോടെ യുവതിയും ഭര്‍ത്താവും ചേര്‍ന്നു അബ്ദുല്‍ റഹ്മാനോട് അഞ്ചു ലക്ഷം രൂപ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രതി, ഭര്‍ത്താവിന് അയച്ചുനല്‍കി. ഇതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. വിഷയവുമായി ബന്ധമുള്ളവരെയെല്ലാം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്നാണ് സിപിഎം വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...