പുന്നപ്രയില്‍ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് പോകുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ രക്തരൂക്ഷിത സമരങ്ങള്‍ അരങ്ങേറിയ പുന്നപ്രയില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. നേതാക്കളുടെ ധിക്കാരത്തിനും അടിച്ചേല്‍പ്പിക്കല്‍ നയത്തിനുമെതിരെ പാര്‍ട്ടിസഖാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. പലരും പാര്‍ട്ടിവിട്ട് ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ട്. പുന്നപ്രതെക്ക്, വടക്കു പഞ്ചായത്തുകളില്‍ സിപിഎമ്മില്‍ ഉള്‍പാര്‍ട്ടിപ്പോര് രൂക്ഷം.

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ബ്രാഞ്ച് തലത്തില്‍ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ മേല്‍ക്കമ്മിറ്റി ഒഴിവാക്കിയതാണ് ഉള്‍പ്പോരിന് കളമൊരിക്കിയത്. ഇതോടെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ തുറന്ന പോരാട്ടത്തിനിറങ്ങിയതോടൊപ്പം ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് അഭിമതരായവരെ തോല്‍പ്പിക്കാനുള്ള അണിയറ നീക്കവും തുടങ്ങി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഒളിഞ്ഞുള്ള പോരാട്ടം നടക്കുന്നുണ്ടെങ്കിലും അഞ്ചാം വാര്‍ഡില്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കരിമ്പാവളവ് സിപിഎം ബ്രാഞ്ച് നേതാക്കള്‍.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.ഡി. സന്തോഷാണ് കരിമ്പാവളവ് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ബ്രാഞ്ച് കമ്മിറ്റി എതിര്‍പ്പില്ലാതെ തീരുമാനിച്ചത് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ജെ. സിന്ധുവിനെയാണ്. ഇതില്‍ പ്രതിഷേധിച്ച്‌ ബ്രാഞ്ച് കമ്മിറ്റി തീരൂമാനിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ റിബലായി മത്സരരംഗത്തിറക്കിയിരിക്കുകയാണ്.

ബ്രാഞ്ച് അറിയാതെയാണ് മറ്റൊരാളെ സ്ഥാനാര്‍ത്ഥിയായി ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചതെന്നാണ് വിമര്‍ശനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ ഉപരിക്കമ്മിറ്റി ഒഴിവാക്കി മറ്റൊരാളെയാണ് നിര്‍ത്തിയത്. ഇത് എല്‍ഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെടാന്‍ കാരണമായി. ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതോടെ റിബലിന് കരുത്തേകാന്‍ മറ്റ് അംഗങ്ങളും കൈകോര്‍ത്തിരിക്കുകയാണ്.

വി.എസിന്റെയും, ജി. സുധാകരന്റെയും തട്ടകമായ പുന്നപ്ര വടക്ക് പഞ്ചായത്തിലും സിപിഎം സമാനമായ സാഹചര്യമാണ് നേരിടുന്നത്. പാര്‍ട്ടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് അകന്നെന്ന് ആരോപിച്ച്‌ നിരവധി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ടു. ഇവരില്‍ പലരും ബിജെപി സ്ഥാനാര്‍ത്ഥികളായി സിപിഎമ്മിനെ നേരിടുന്നു. ഏഴാം വാര്‍ഡില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയും ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവുമായിരുന്ന അനിത ബാലനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. പാര്‍ട്ടിക്കായി വിയര്‍പ്പൊഴുക്കി മനംമടുത്ത് ദേശീയതയില്‍ അണിനിരന്നവരാണ് വിപ്ലവഭൂമിയില്‍ മാര്‍ക്‌സിസ്റ്റ് ധിക്കാരത്തെ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിക്കുത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...