അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ഏഴു വയസുകാരനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

അലിഗഢ് : അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ഏഴു വയസുകാരനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ അലിഗ്ഢിലാണ് ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ അടുത്ത പറമ്പിലേക്കു വീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ് സംഭവമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

ഒക്ടോബര്‍ പന്ത്രണ്ടിനാണ് സംഭവം. ആണ്‍കുട്ടിയുടെ പ്രായം പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഏഴു വയസ്സാണെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കുട്ടിയെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കുമെന്ന പോലീസ് അറിയിച്ചു.

ആണ്‍കുട്ടി ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഉള്ളത്. ഐപിസി 83 വകുപ്പു പ്രകാരം ഏഴിനും പന്ത്രണ്ടിനും ഇടയ്ക്കു പ്രായമുള്ള കുട്ടികള്‍ ഇത്തരം കുറ്റം ചെയ്താല്‍ ശിക്ഷയില്‍നിന്നു ഇളവു ലഭിക്കും. കുറ്റത്തിന്റെ ഗൗരവം അറിയാത്ത പ്രായമെന്നു കണക്കാക്കി ഇളവു നല്‍കാമെന്നാണ് വകുപ്പില്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...