പത്തനംതിട്ട : വായ്പൂരില്‍ മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍. വായ്പ്പൂര്‍ ഊട്ടുകുളം പഴയപള്ളിയിലെ ഉസ്താദ് മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. കൊല്ലം കാവനാട് സ്വദേശിയാണ് അറസ്റ്റിലായ ഉസ്താദ്. ഉസ്താദിന് പുറമെ മദ്രസയിലെ അദ്ധ്യാപകന്‍ കൂടിയാണ് പ്രതി. പീഡനത്തിന് ഇരയായ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഉസ്താദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ അഞ്ച് കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പോലീസിന് പരാതി ലഭിച്ചു. ഇതില്‍ മൂന്ന് കുട്ടികളുടെ മൊഴിയെടുത്തതായും പോലീസ് വ്യക്തമാക്കി. പെരുമ്പട്ടി പോലീസാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പെരുമ്പട്ടി പോലീസ് അറിയിച്ചു.
മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍ ; ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ എസ്ഡിപിഐ ആക്രമിച്ചു
RECENT NEWS
Advertisment