വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : ആരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. കടയ്ക്കാട് കുമ്പവീട്ടില്‍ മണവാട്ടി എന്ന് വിളിക്കുന്ന ഷാജി (45)യാണ് പോലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച്ച രാത്രി 9.30 ന് ആരുമില്ലാത്ത തക്കം നോക്കി ബുള്ളറ്റിലെത്തിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന് സ്ത്രീയെ ബലം പ്രയോഗിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ സ്ത്രീ വിവരം ആരോടും പറഞ്ഞില്ല. ഭര്‍ത്താവിനെ അറിയാവുന്ന പരിചയമുള്ള ആളാണെങ്കിലും വീട്ടില്‍ വരുന്നത് ആദ്യമാണെന്നും അടുത്ത രണ്ട് ദിവസങ്ങളിലും വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ആണ് വീട്ടമ്മയുടെ മൊഴി.

ഒരു തവണ മദ്യം കൊണ്ടുവന്ന് ഭര്‍ത്താവിനെ കുടിപ്പിച്ച ശേഷമായിരുന്നു പീഡനശ്രമം. ഇന്നലെ കാറുമായെത്തി കറങ്ങാന്‍ പോകാന്‍ വിളിക്കുകയും, സ്ഥിരമായി പിറകില്‍ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തപ്പോഴാണ് ഇവര്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെയും അടൂര്‍ ഡി വൈ.എസ്.പി ആര്‍.ബിനുവിന്റെയും നിര്‍ദ്ദേശപ്രകാരം പന്തളം എസ്.എച്ച്‌.ഒ. എസ്.ശ്രീകുമാര്‍, എസ്.ഐ. ബി.ശ്രീജിത്ത്, സി.പി.ഒ.മാരായ അര്‍ജുന്‍, രാജീവ് എന്നിര്‍ അടൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...