Saturday, April 20, 2024 6:46 am

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴ് വയസ്സ് മുതല്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച രണ്ടാനച്ഛനെ മരണം വരെ തടവിന് ശിക്ഷിച്ച്‌ കോടതി. കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയ്ക്ക് ഒരു ലക്ഷം രൂപ പിഴയൊടുക്കുന്നതിനോടൊപ്പം മരണം വരെ തടവ് ശിക്ഷയും അനുഭവിക്കണം. ഏഴ് വയസ്സ് മുതലാണ് രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് കുട്ടി കൂടുതല്‍ ഭയന്നിരുന്നതിനാല്‍ വിവരങ്ങള്‍ പുറത്തു പറഞ്ഞതുമില്ല.

Lok Sabha Elections 2024 - Kerala

എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുമ്പോള്‍ രാത്രി രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ഒരു മുറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടി ബഹളം വച്ച്‌ എഴുന്നേറ്റതോടെയാണ് അമ്മ രണ്ടാനച്ഛന്റെ ക്രൂരത തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ഇവര്‍ നിയമസഹായം തേടുകയായിരുന്നു. അതേസമയം, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി നിരവധി തവണ ക്രൂരമായ പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുഎഇ വെള്ളപ്പൊക്കം : മോട്ടോർ ഇൻഷുറൻസ് ക്ലെയിമുകളുടെ നിബന്ധനകൾ കർശനമാക്കി ഇൻഷുറൻസ് കമ്പനികൾ

0
യുഎഇ : യുഎഇയിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് കാറുകളാണ് തകരാറിലായത്. ഇൻഷുറൻസ്...

മ​രം ക​ട​പു​ഴ​കി വീ​ണ് അപകടം ; സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന് ഗുരുതര പ​രി​ക്ക്

0
കോ​ഴി​ക്കോ​ട്: മ​രം ക​ട​പു​ഴ​കി വീ​ണ് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രി​ക്ക്. ന​ന്‍​മ​ണ്ട ബ്ര​ഹ്‌​മ​കു​ള​ത്താ​ണ്...

നിമിഷ പ്രിയയുടെ മോചനം ; അമ്മ യമനിലേക്ക് തിരിച്ചു

0
കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ...

തെരഞ്ഞെടുപ്പിന് ഇനി 6 ദിവസം ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

0
തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം...