കാമുകനെ ബലമായി തടഞ്ഞുവെച്ചശേഷം പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : രാത്രിയിൽ കാമുകനൊപ്പം ബസ്‌ സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഇരുപത്തിയൊന്നുകാരിയെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. തമിഴ്‌നാട് കടലൂർ കമ്മിയമ്പേട്ടയിലാണ് സംഭവം. കുപ്പംകുളം സ്വദേശി സതീഷ് (19), പുതുപ്പാളയം സ്വദേശി ആരിഫ് (18), കിഷോർ (19) എന്നിവരാണ് അറസ്റ്റിലായത്. കമ്മിയമ്പേട്ടയിലെ ബസ്‌ സ്റ്റോപ്പിൽ കാമുകനൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്നു പെൺകുട്ടി. ഇവിടേക്ക് കടന്നുവന്ന യുവാക്കൾ കാമുകനെ ബലമായി തടഞ്ഞുവെച്ചശേഷം പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്തു.

പെൺകുട്ടിയുടെ ചിത്രം പ്രതികൾ മൊബൈലിൽ പകർത്തിയ ശേഷം ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ സംഘത്തിലെ രണ്ട് പേർ കാമുകനെ ബലമായി പിടിച്ചുവെയ്‌ക്കുകയും മറ്റൊരു യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതികൾ കാമുകനായ യുവാവിൻറെ മൊബൈൽ ഫോൺ കൈക്കലാക്കുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവശേഷം കാമുകനും അവിടെ നിന്ന് പോയി.

നൈറ്റ് പെട്രോളിങ്ങിനെത്തിയ പോലീസുകാരാണ് പെൺകുട്ടി ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടത്. തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് പെൺകുട്ടിയുടെ കാമുകനെ പിടികൂടിയെങ്കിലും പ്രതികളെയാരെയും അറിയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...