പത്തനംതിട്ട : രണ്ടു മണിക്കുറിനുള്ളിൽ കോറോണ പരിശോധന ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പൂനെയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാൻ നിയോഗം ലഭിച്ചത് പത്തനംതിട്ട സ്വദേശി ആനന്ദ് മോഹൻരാജിനാണ്. കെ.പി.സി.സി അംഗം പി. മോഹൻ രാജിന്റെ മകനാണ് ആനന്ദ്. നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റാണ് ഇദ്ദേഹം.
ശശി തരൂര്‍ എം.പിയുടെ ആവശ്യപ്രകാരം ആദ്യ ഘട്ടത്തിലെ 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് പൂനെയില്‍ നിന്നും ആനന്ദ് കൊണ്ടുവന്നത്. 2 മണിക്കുറിനുള്ളിൽ കോറോണ പരിശോധന ഫലം ലഭിക്കുന്ന നിലവിലുള്ള ഏറ്റവും ലളിതമായ സംവിധാനമാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍. കേരളത്തില്‍ ഈ ടെസ്റ്റ് ആദ്യമായി ഉപയോഗിക്കുന്നത് പോത്തന്‍കോട് ആണ്. എം.പി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവഴിച്ച് 3000 ടെസ്റ്റിംഗ് കിറ്റുകളാണ് ശശി തരൂര്‍ വാങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ഇതിന്റെ ആദ്യ ഘട്ടമാണ് ആനന്ദ് മുഖേന കഴിഞ്ഞദിവസം എത്തിച്ചത്. ഇന്നുമുതല്‍ ഇതുപയോഗിച്ചുള്ള ടെസ്റ്റിംഗ് ആരംഭിച്ചു.