റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പൂനെയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാൻ നിയോഗം പത്തനംതിട്ട സ്വദേശി ആനന്ദ് മോഹൻരാജിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടു മണിക്കുറിനുള്ളിൽ കോറോണ പരിശോധന ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പൂനെയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാൻ നിയോഗം ലഭിച്ചത് പത്തനംതിട്ട സ്വദേശി  ആനന്ദ് മോഹൻരാജിനാണ്. കെ.പി.സി.സി അംഗം പി. മോഹൻ രാജിന്റെ മകനാണ് ആനന്ദ്. നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റാണ് ഇദ്ദേഹം.

ശശി തരൂര്‍ എം.പിയുടെ ആവശ്യപ്രകാരം ആദ്യ ഘട്ടത്തിലെ 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് പൂനെയില്‍ നിന്നും ആനന്ദ് കൊണ്ടുവന്നത്. 2 മണിക്കുറിനുള്ളിൽ കോറോണ പരിശോധന ഫലം ലഭിക്കുന്ന  നിലവിലുള്ള ഏറ്റവും ലളിതമായ സംവിധാനമാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍. കേരളത്തില്‍ ഈ ടെസ്റ്റ്‌ ആദ്യമായി ഉപയോഗിക്കുന്നത് പോത്തന്‍കോട് ആണ്. എം.പി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവഴിച്ച് 3000 ടെസ്റ്റിംഗ് കിറ്റുകളാണ് ശശി തരൂര്‍ വാങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ഇതിന്റെ ആദ്യ ഘട്ടമാണ് ആനന്ദ് മുഖേന കഴിഞ്ഞദിവസം  എത്തിച്ചത്. ഇന്നുമുതല്‍ ഇതുപയോഗിച്ചുള്ള ടെസ്റ്റിംഗ് ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...