അപൂര്‍വ രോഗം ബാധിച്ച ഖാസിമിന്റെ ചികിത്സയ്ക്കായ്‌ ലഭിച്ചത് 17.32 കോടി

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : എസ്.എം.എ. ടൈപ്പ് ടു രോഗം ബാധിച്ച ചപ്പാരപ്പടവിലെ രണ്ടുവയസ്സുകാരൻ മുഹമ്മദ് ഖാസിമിന്റെ ചികിത്സയ്ക്ക് സംഭാവനയായി ലഭിച്ചത് 17,32,82,136 രൂപ. മാട്ടൂൽ മുഹമ്മദ് ചികിത്സാസഹായ കമ്മിറ്റി നൽകിയ ഏഴുകോടി രൂപ ഉൾപ്പെടെയാണിത്. ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും സംഭാവനയായി ലഭിച്ചത് 10,32,82,136 രൂപ. കേന്ദ്രസർക്കാർ ജി.എസ്.ടി ഇളവ് അനുവദിച്ചതോടെ 16 കോടി രൂപയാണ് സോൾജെൻസ്മ മരുന്നിന് നൽകേണ്ടിവന്നത്. നികുതി ഇളവ് ലഭിക്കും മുൻപ്‌ ഖാസിമിന്റെ ചികിത്സയ്ക്കായി 8.5 കോടി രൂപ നൽകുമെന്ന് മാട്ടൂൽ ചികിത്സാസഹായ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മരുന്നിന് വിലയിൽ ഇളവ്‌ ലഭിച്ചതോടെ ഏഴുകോടി മതിയെന്ന് ഖാസിം ചികിത്സാ കമ്മിറ്റി അറിയിച്ചു. 5.75 ലക്ഷത്തിലധികം പേർ ഖാസിമിന്റെ ചികിത്സയ്ക്കായി തുക നൽകി.

ആകെ ചെലവ് കഴിഞ്ഞാൽ 1,29,94,136 രൂപയാണ് അവശേഷിക്കുക. ഇതിൽ മൂന്നിലൊന്ന് വിഹിതം പഞ്ചായത്ത് പരിധിയിൽപ്പെട്ട മാരകരോഗം ബാധിച്ച നിർധനർക്കും ബാക്കി തുക ഖാസിമിന്റെ തുടർചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി നീക്കിവെക്കും. അടുത്ത രണ്ടുമാസത്തോളം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ബെംഗളൂരുവിൽ തുടരേണ്ടിവരുമെന്നും ഖാസിം ചികിത്സാസഹായ കമ്മിറ്റി ചെയർപേഴ്സൺ സുനിജ ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്‌മാൻ പെരുവണ എന്നിവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...