റോഡിലൂടെ സ്‌കൂട്ടറിൽ അഭ്യാസം ; യുവാവ് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നു കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : റോഡില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം. ഇതിനിടെ മറ്റൊരു സ്‌കൂടെറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോഡില്‍ ഇടിച്ചുതെറിപ്പിച്ചിട്ട് നിര്‍ത്താതെ പോവുകയും ചെയ്തു. കഴിഞ്ഞദിവസം വൈകിട്ട് പാലക്കാട് നഗരത്തിലെ എസ് ബി ഐ ജങ്ഷനിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.

യുവാവ് റോഡിലൂടെ അപകടകരമായരീതിയില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോയും സ്‌കൂടെര്‍ ഇടിച്ചിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമിതവേഗതയില്‍ റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പിന്നാലെയെത്തിയ ഒരു കാറിലെ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. ഇവരാണ് ദൃശ്യങ്ങള്‍ കാറിലെ കാമറയില്‍ റെകോഡ് ചെയ്തത്.

അമിതവേഗത്തിലെത്തിയ സ്‌കൂട്ടര്‍ ബസിനെ മറികടക്കുകയും സിഗ്‌നലിന് തൊട്ടുമുമ്പായി സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നുകളയുകയുമായിരുന്നു. കിലോമീറ്ററുകളോളം അപകടകരമായരീതിയിലാണ് യുവാവ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്നും ഇതിനാലാണ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും കാറിലുണ്ടായിരുന്നവര്‍ പറഞ്ഞു.

ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആലത്തൂര്‍ ആര്‍ ടി ഓഫീസില്‍ രവി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്‌ വൈകാതെ തന്നെ യുവാവിനെ പിടികൂടുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...