“റഷീദിന്റെ സുഹൃത്തുക്കൾ” വാർഷികവും സൗഹൃദ കുടുംബ സംഗമവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറ നേത്രുത്വം നല്‍കുന്ന “റഷീദിന്റെ സുഹൃത്തുക്കൾ” എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഒന്‍പതാമത് വാർഷികവും സൗഹൃദ കുടുംബ സംഗമവും പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്ജ് ഉത്ഘാടനം ചെയ്തു. കേരള ഹൈക്കോടതി മുൻ ജസ്റ്റീസ് പി.എസ്.ഗോപിനാഥൻ, മുൻ വിവരാവകാശ കമ്മീഷണർ പി.എൻ. വിജയകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട നഗരസഭാ മുൻ ചെയർമാൻ പി.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്സൺ രജനി പ്രദീപ്, നഗരസഭ കൗൺസിലർ അംബിക വേണു, മുൻ കൗൺസിലർ വി. മുരളീധരൻ, അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ശശികുമാർ തുരുത്തിയിൽ, സിബി മോൾ, ഷീജ, സുശീല, റ്റി.വി. മിത്രൻ, സുനിത കോഴിക്കോട് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള ഗ്രൂപ്പിൽ പെട്ട 450 ലധികം അംഗങ്ങള്‍   പരിപാടിയിൽ പങ്കെടുത്തു. അംഗങ്ങളുടെ കലാകായിക പരിപാടികൾ നടന്നു. വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനം ജസ്റ്റിസ് പി എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് പി എൻ വിജയകുമാർ സമ്മാനദാനം നിര്‍വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....