“മദ്യ വിൽപനയ്ക്ക് ആധാർ വേണം” ; ആ വാക്കുകള്‍ തന്റേതല്ലെന്ന് രത്തൻ ടാറ്റ

For full experience, Download our mobile application:
Get it on Google Play

ദില്ലി : സര്‍ക്കാരുകള്‍ക്ക് മദ്യവിൽപനയ്ക്കുള്ള നിർദേശമെന്ന നിലയിൽ തന്റെ പേരിൽ വ്യാപകമായി പ്രചരിക്കുന്ന പ്രസ്‍തവന വ്യാജമാണെന്ന സ്ഥിരീകരണവുമായി വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ തലവനും പ്രശസ്‍ത വ്യവസായിയുമായ രത്തന്‍ ടാറ്റ രംഗത്ത്.

മദ്യവിൽപനയെ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന തരത്തിലുള്ള പ്രചാരണം തന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയാണ് 83-കാരനായി രത്തൻ ടാറ്റ ഇക്കാര്യം വ്യക്തമാക്കിയതെന്ന് എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മദ്യ വിൽപനയ്ക്ക് ആധാർ കാർഡ് ഏർപ്പെടുത്തണം. മദ്യം വാങ്ങുന്നവർക്കു സർക്കാരിന്റെ സബ്‍സിഡി ഭക്ഷ്യധാന്യങ്ങൾ നൽകരുത്. മദ്യം വാങ്ങാൻ ശേഷിയുള്ളവർക്കു തീർച്ചയായും ആഹാരം വാങ്ങാനും സാധിക്കും. നമ്മൾ ഭക്ഷണം സൗജന്യമായി നൽകിയാൽ അവർ മദ്യം വാങ്ങും’ എന്നായിരുന്നു ടാറ്റയുടെ പേരിൽ പ്രചരിച്ച സന്ദേശം.

‘ഇതു ഞാൻ പറഞ്ഞതല്ല, നന്ദി’ എന്നാണു വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് സഹിതം ടാറ്റ തലവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തത്.

അതേസമയം രത്തൻ ടാറ്റ വ്യാജമായി ഉദ്ധരിക്കപ്പെടുന്നത് ഇതാദ്യമല്ല. കോവിഡ് മഹാമാരിയെ തുടർന്ന് സമ്പദ്‌വ്യവസ്ഥ കുത്തനെ ഇടിയും എന്ന തരത്തിലുള്ള പ്രസ്താവന കഴിഞ്ഞ വർഷം ഇദ്ദേഹത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്റെ ഔദ്യോഗിക ചാനലുകളിലൂടെ പറയും എന്നായിരുന്നു അതേപ്പറ്റി അന്ന് അദ്ദേഹം വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ഇതാദ്യ സംഭവമല്ല. പ്രമുഖ വ്യക്തികളുടെ പേരിൽ പല വ്യാജ അക്കൗണ്ടുകളും ഇത്തരത്തിൽ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...