അംബായാഗത്തിന് മുന്നോടിയായി രഥയാത്ര : ഒക്ടോബർ 8 ന് മാന്നാറിൽ നിന്ന് റാന്നിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗത്തിന്റെ ഭാഗമായുള്ള രഥഘോഷയാത്ര ഒക്ടോബർ 8 വ്യാഴാഴ്ച്ച നടക്കും. മാന്നാർ പനയന്നാർകാവ് ദേവീക്ഷേത്രത്തിൽ നിന്ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന രഥയാത്ര വൈകിട്ട് 5 മണിക്ക് റാന്നി ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിൽ എത്തിച്ചേരും. ​അംബായാഗത്തിന്റെ ആത്മീയ സന്ദേശം പ്രചരിപ്പിക്കുന്നതിനും ക്ഷേത്രങ്ങളെയും ഭക്തജനങ്ങളെയും കൂട്ടിയിണക്കുന്നതിനുമായി നടത്തുന്ന രഥയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. മലയാലപ്പുഴയിൽ നിന്ന് ഗ്രന്ഥവും കൊടിക്കൂറയും വഹിച്ച് കുമ്പഴ, മണ്ണാറക്കുളഞ്ഞി, തമ്പുരാൻകുന്ന്, വടശ്ശേരിക്കര, മാടമൺ, പെരുനാട്, നാറാണംമുഴി, അത്തിക്കയം, പരുവക്ഷേത്രം വെച്ചുച്ചിറ കുന്നം ക്ഷേത്രം, ചേത്തക്കൽക്ഷേത്രം, മന്ദമരുതി വഴി റാന്നിയിലെത്തും.
​
കൊടുങ്ങല്ലൂരിൽ നിന്ന് കൊളുത്തിയ ദീപം മുത്തൂർ ഭദ്രകാളിക്ഷേത്രം, വള്ളംകുളം നന്നൂർ ക്ഷേത്രം, ഞാലിയിൽ ഭഗവതിക്ഷേത്രം, മല്ലപ്പള്ളി തിരുമാലിട ക്ഷേത്രം, പൗവ്വത്തിൽപടി കുളങ്ങരക്കാവ് ക്ഷേത്രം, കുളത്തൂർമുഴി, കോട്ടാങ്ങൽ, പെരുമ്പട്ടി, ചാലാപ്പള്ളി, വലിയകുന്നം ക്ഷേത്രം, കൊറ്റനാട് പ്രണമലക്കാവ്, വൃന്ദാവനം പ്രണമലക്കാവ്, മുക്കുഴി ചെട്ടിമുക്ക്, ബൈപാസ് വഴി റാന്നിയിലത്തിച്ചേരും. മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നിന്നും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും എത്തുന്ന രഥയാത്രകളും ഒന്നിച്ചുചേർന്ന് ഇട്ടിയപ്പാറയിൽ നിന്നും മഹാശോഭയാത്രയായി തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. രഥയാത്രയിൽ ഭക്തജനങ്ങൾ പങ്കെടുത്തും സ്വീകരണം നൽകിയും പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അഭ്യർഥിച്ചു. ​ഒക്ടോബർ 9 ന് ആരംഭിക്കുന്ന അംബായാഗത്തിന് മുന്നോടിയായി നാരായണീയ പാരായണയജ്ഞം ഉൾപ്പെടെയുള്ള ആത്മീയ പരിപാടികൾ പുരോഗമിക്കുകയാണ്. 10 ദിവസം നീണ്ടുനിൽക്കുന്ന യജ്ഞത്തിൽ ആത്മീയ-സാംസ്കാരിക പരിപാടികളും വ്യാപാര–വിനോദ മേളയും നടക്കും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദി അറേബ്യയുടെ സുരക്ഷയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് യു.എ.ഇ; ഹൂതി ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം

0
അബുദാബി: സൗദി അറേബ്യയിലെ സാധാരണക്കാർക്കും സിവിലിയൻ, -സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഹൂതി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ലോക കാഴ്ച ദിനം : ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന...

ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വർധിക്കുന്നു : ഡോ.ജോസ് പാറേക്കടവിൽ

0
റാന്നി : ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വർധിക്കുകയാണെന്ന് പ്രമുഖ ഗാന്ധിയന്‍ ഡോ.ജോസ്...

അരുവാപ്പുലത്ത് ശക്തമായ കാറ്റില്‍ വാഴ കൃഷി നശിച്ചു : കര്‍ഷകര്‍ ദുരിതത്തില്‍

0
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലുണ്ടായ ശക്തമായ കാറ്റില്‍ ആയിരക്കണക്കിന് ഏത്തവാഴകള്‍ നശിച്ചു....