ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വർധിക്കുന്നു : ഡോ.ജോസ് പാറേക്കടവിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വർധിക്കുകയാണെന്ന്
പ്രമുഖ ഗാന്ധിയന്‍ ഡോ.ജോസ് പാറേക്കടവിൽ പറഞ്ഞു. ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി റാന്നി എം.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ റേഞ്ചർ – റോവർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘ഗാന്ധിപഥം 2026’ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിവിഭവങ്ങൾ ആവശ്യാനുസരണം മാത്രം മിതമായ രീതിയിൽ ഉപയോഗിക്കുവാനും പ്രകൃതിയോട് ഉത്തരവാദിത്വത്തോടെ പെരുമാറുവാനും പുതുതലമുറ ശീലിക്കണം. ഗാന്ധിജിയുടെ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുവാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് അധ്യക്ഷത വഹിച്ചു. റോവർ ലീഡർ ഡോ.ജെബു ജോസഫ്, റേഞ്ചർ ലീഡർ പ്രീതി എസ്.ജോസ്, ഗാന്ധിയൻ വിഭാഗം അധ്യാപിക വിജി വിജയൻ, അദിന മോൾ സാബു എന്നിവർ പ്രസംഗിച്ചു. ഗാന്ധി ജയന്തി വാരാചരണത്തിന്റെ  ഭാഗമായി റേഞ്ചർ – റോവർ യൂണിറ്റിന്റെ നേതൃത്വത്തിൽ റാന്നി ടൗണില്‍ പരിസര ശുചീകരണം, ഗാന്ധി ക്വിസ് മത്സരം, പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾ, ക്യാരി ബാഗ് നിർമ്മാണ പരിശീലനം തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു. വിദ്യാർത്ഥികളിൽ ഗാന്ധിയൻ മൂല്യങ്ങൾ, ശുചിത്വബോധം, പരിസ്ഥിതി സംരക്ഷണ മനോഭാവം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വാരാചരണ പരിപാടികൾ നടത്തിയത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിബി ജി റാം ജി : കോന്നിയിൽ പ്ലംബർമാരുടെ ലേബർ ബാങ്കും ശില്പശാലയും നടത്തി

0
കോന്നി : വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആന്റ് ആജീവിക...

ലോക കാഴ്ച ദിനത്തില്‍ ശ്രദ്ധേയമായി ‘കാഴ്ച’ നേത്രദാന സേനയുടെ പ്രവർത്തനങ്ങൾ

0
റാന്നി : ലോക കാഴ്ച ദിനത്തിൽ 'കാഴ്ച' നേത്രദാന സേനയുടെ പ്രവർത്തനങ്ങൾ...

അംബായാഗത്തിന് മുന്നോടിയായി രഥയാത്ര : ഒക്ടോബർ 8 ന് മാന്നാറിൽ നിന്ന് റാന്നിയിലേക്ക്

0
റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ...

സൗദി അറേബ്യയുടെ സുരക്ഷയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് യു.എ.ഇ; ഹൂതി ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം

0
അബുദാബി: സൗദി അറേബ്യയിലെ സാധാരണക്കാർക്കും സിവിലിയൻ, -സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഹൂതി...