ലോക കാഴ്ച ദിനം : ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും
ലോക കാഴ്ചദിനാചരണം പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും ഒക്ടോബര്‍ എട്ട് രാവിലെ 10 ന് ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. അഡ്വ.സി.വി.ശാന്തകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യനേത്ര പരിശോധന ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടക്കും
—
താത്കാലിക നിയമനം
തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വായ്പൂര്‍ എം.ആര്‍.എസ്.എല്‍. ബി.വി.ജി.എച്ച്.എസ്.എസ് ല്‍ എച്ച്.എസ്.ടി. മലയാളം തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഒക്ടോബര്‍ 14 രാവിലെ 11.30 ന് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 8590345579.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. 20 നും 35 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത – സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ കോഴ്സ് വിജയം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനം. ഡി.സി.എ., ഡി.ടി.പി., പി.ജി.ഡി.സി.എ. കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 16,000 രൂപ. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം ഒക്ടോബര്‍ 13 ന് രാവിലെ 11 ന് റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0473 5227703.
ട്രെയിനി സ്റ്റാഫ് നിയമനം
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ – ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ‘ട്രെയിനി സ്റ്റാഫ്’ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത – മൂന്ന് വര്‍ഷ ഡിപ്ലോമ / ബി. ടെക് ഇന്‍ ഇ.സി.ഇ., ഇ.ഇ.ഇ., സി.എസ്., ഐ.ടി., എം.സി.എ., ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റുവര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആന്റ് ഇംപ്ലിമെന്റെഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10,000 രൂപ. പ്രായപരിധി 18 -35. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 വൈകിട്ട് അഞ്ച്. ഒക്ടോബര്‍ 23 രാവിലെ 09.30 മുതല്‍ ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖം നടക്കും. ഫോണ്‍ – 9495981763.





























