തിരുവല്ല : തിരുവല്ല മുനിസിപ്പാലിറ്റിയില്‍ വൈ.എം.സി.എ യ്ക്ക് സമീപത്തായാണ് ഷെറിന്‍ അന്‍സാരി എന്ന 34 കാരിയുടെ വീട്. ഡ്രൈവറായ ഭര്‍ത്താവ് അന്‍സാരിയും നാലു വയസുള്ള മകളുമാണ് ഷെറിന്റെ ‘ലൈഫിലുള്ളത്’. സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്ത ഷെറിന് ലൈഫ് കുടുംബ സംഗമത്തിലെ അദാലത്തിലൂടെ അര മണിക്കൂറില്‍ റേഷന്‍ കാര്‍ഡ് കിട്ടി. ബി.പി.എല്‍ കാര്‍ഡാണ് ഷെറിന് ലഭിച്ചത്.
തിരുവല്ല മുനിസിപ്പാലിറ്റിയുടെ ലൈഫ് കുടുംബ സംഗമത്തില്‍ സിവില്‍ സപ്ലൈസ് സ്റ്റാളില്‍ ആകെ എട്ട് അപേക്ഷകളാണ് ലഭിച്ചത്. റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കാനും പേര് തിരുത്താനും പുതിയ റേഷന്‍ കാര്‍ഡിനുമായാണ് ലൈഫ് ഗുണഭോക്താക്കള്‍ അപേക്ഷകളുമായി എത്തിയത്. അദാലത്തില്‍ ലഭിച്ച എട്ട് അപേക്ഷകളില്‍ ആറ് എണ്ണവും തീര്‍പ്പാക്കിയതായി തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.മായാദേവി അറിയിച്ചു.