വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കി റേഷന്‍കട ലൈസന്‍സ് നല്‍കുന്ന നടപടികള്‍ക്കു സംസ്ഥാനത്ത്‌ തുടക്കം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കി റേഷന്‍കട ലൈസന്‍സ് നല്‍കുന്ന നടപടികള്‍ക്ക് സംസ്ഥാനത്ത്‌ തുടക്കമാകുന്നു. 2000 റേഷന്‍കടകളുടെ ലൈസന്‍സാണ് എസ്.എസ്.എല്‍.സി. പാസായവര്‍ക്കു നല്‍കുന്നത്. നേരത്തേ കടകളുടെ നടത്തിപ്പിനു വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചിരുന്നില്ല. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ചുവടുപിടിച്ച്‌ കേരള റേഷനിങ് ഓര്‍ഡര്‍ പരിഷ്കരിച്ചാണു വിദ്യാഭ്യാസയോഗ്യത പ്രധാന മാനദണ്ഡമാക്കിയിട്ടുള്ളത്. ബാങ്കിങ് സേവനമുള്‍പ്പെടെ ആരംഭിക്കുന്ന സാഹചര്യത്തില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടിയാണിത്. എന്നാല്‍, നിലവില്‍ റേഷന്‍കട നടത്തുന്ന എസ്.എസ്.എല്‍.സി പാസാകാത്തവരുടെ ലൈസന്‍സ് റദ്ദാക്കില്ല. വിവിധ കാരണങ്ങളാല്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടതും മറ്റു റേഷന്‍കടകളില്‍ ലയിച്ചു പ്രവര്‍ത്തിക്കുന്നതുമായ റേഷന്‍കടകളുടെ ലൈസന്‍സാണ് എസ്.എസ്.എല്‍.സി ക്കാര്‍ക്കു നല്‍കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...