ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ തെറിച്ച്‌ ടോറസ് ലോറിക്കിടയില്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ തെറിച്ച്‌ ടോറസ് ലോറിക്കിടയില്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം. പട്ടിമറ്റം ചെങ്ങര നീറ്റുകാട്ടില്‍ ശശിയുടെ മകന്‍ അഖില്‍ ശശി (26) യാണ് മരിച്ചത്. പട്ടിമറ്റം പി.പി റോഡില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം ആണ് അപകടം നടന്നത്‌. അപകടത്തില്‍ ടോറസ് ലോറിക്കിടയില്‍പ്പെട്ട അഖിലിന്റെ ദേഹത്തു കൂടി ടോറസ് കയറിയിറങ്ങി. കോലഞ്ചേരി ഭാഗത്തേക്ക് ലോഡുമായി പോയ ടോറസിനടിയിലേക്ക് നേരെ തെറിച്ച്‌ വീഴുകയായിരുന്നു. പട്ടിമറ്റം ഫയര്‍ഫോഴ്‌സ് എത്തിയാണ് പിന്നീട് മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ് അഖില്‍. സഹോദരി അമൃത. മാതാവ് ലാലി. കുന്നത്ത് നാട് പോലീസ് സ്ഥലത്തെത്തി അപകടത്തില്‍ രണ്ടാമത്തെ ബൈക്ക് ഓടിച്ചിരുന്നയാളെ കസ്റ്റഡിയില്‍ എടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...