സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് കോവിഡ് ; അടച്ചിണമെന്ന് ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ കോവിഡ് പരിശോധനയ്‌ക്ക് വിധേയരാകുന്ന മൂന്നിലൊന്ന് ജീവനക്കാര്‍ക്കും പോസിറ്റീവ്‌. എണ്ണൂറോളം ജീവനക്കാര്‍ കോവിഡ് പിടിയിലായെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഒട്ടുമിക്ക വകുപ്പുകളും ഭാഗികമായോ പൂര്‍ണമായോ നിയന്ത്രണത്തിലാണ്. വിവിധ വകുപ്പുകളില്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ നടന്ന ഓഫ്‌ലൈന്‍ മീറ്റിംഗുകളാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നാണ് ആക്ഷേപം. നിയമസഭാ സമിതികളുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. സന്ദര്‍ശകര്‍ക്കടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ആത്യാവശ്യക്കാരല്ലാത്ത ഒട്ടനവധി പേര്‍ ഇപ്പോഴും എത്തുന്നുണ്ടെന്നാണ് ജീവനക്കാരുടെ പരാതി.

സെക്രട്ടേറിയറ്റ് രണ്ടാഴ്‌ച അടച്ചിടണമെന്നും പഞ്ചിംഗ് ഒഴിവാക്കണമെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജ്യോതിഷ് എം.എസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയ്‌ക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കി. ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനമാക്കി കുറയ്‌ക്കണമെന്നാണ് ആവശ്യമെന്ന് ഭരണപക്ഷ യൂണിയനായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി.ഹണി പറഞ്ഞു. ചൊവാഴ്‌ച നടക്കുന്ന അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നാണ് സംഘടനകളെ അറിയിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേയ്‌ക്ക് കടക്കുമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതിനാല്‍ പദ്ധതി നടത്തിപ്പ് അവതാളത്തിലാകുമോയെന്നാണ് സര്‍ക്കാരിന്റെ ആശങ്ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...