ചക്രങ്ങളിലൊന്ന് കുറച്ച് ബസ് ഒടിച്ചു ; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : പിന്നില്‍ നാലു ചക്രങ്ങളിലൊന്നില്ലാതെ ബസ് ഓടിച്ചതിനു കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയതിനാണ് നടപടി. മെക്കാനിക്കുമാരായ കെ.പി സുകുമാരന്‍, കെ.അനൂപ്, കെ.ടി അബ്ദുള്‍ഗഫൂര്‍, ഇ.രഞ്ജിത് കുമാര്‍, എ.പി ടിപ്പു മുഹ്‌സിന്‍, ടയര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ.സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2021 ഒക്‌ടോബര്‍ ഏഴിനാണ് സംഭവം. രാവിലെ ആറുമണിക്ക് കോഴിക്കോട്ടേക്കു പുറപ്പെട്ട ബസിന്റെ പിന്നില്‍ വലതുഭാഗത്ത് രണ്ടു ടയറുകളും ഇടതുഭാഗത്ത് ഒരു ടയറുമാണുണ്ടായിരുന്നത്. യാത്രാമധ്യേ പിറകില്‍നിന്ന് വലിയ ശബ്ദംകേട്ട് ഡ്രൈവറും കണ്ടക്ടറും നോക്കുമ്പോഴാണ് പിഴവ് മനസ്സിലായത്. ആ വഴി വേറെ സര്‍വീസ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍ക‌േണ്ടിവന്നു. ഇന്‍സ്‌പെക്ടര്‍ സി.ബാലന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...