Saturday, April 20, 2024 6:54 pm

ബിഹാറില്‍ തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാനായി മന്ത്രിപുത്രന്‍ വെടിയുതിര്‍ത്തതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

പട്ന : ബിഹാറില്‍ തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാനായി മന്ത്രിപുത്രന്‍ വെടിയുതിര്‍ത്തതായി ആരോപണം. ബി.ജെ.പി നേതാവും ടൂറിസം മന്ത്രിയുമായ നാരായണ്‍ സാഹിന്റെ മകന്‍ ബബ്ലു കുമാറാണ് കുട്ടികളെ ഓടിക്കാനായി ആകാശത്തേക്ക് വെടിവെച്ചത്. സംഭവത്തിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.ഇതിന് പിന്നാലെ മന്ത്രിപുത്രനെ ഗ്രാമീണര്‍ മര്‍ദിക്കുകയും വെടിയുതിര്‍ത്തതെന്നു പറയപ്പെടുന്ന തോക്കും തട്ടിയെടുക്കുകയും ചെയ്തു​വെന്ന രീതിയിലുള്ള വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സര്‍ക്കാര്‍ വാഹനത്തില്‍ വന്ന ഇയാളെ ഗ്രാമവാസികള്‍ ഓടിക്കുന്നത് കാണാമായിരുന്നു.

Lok Sabha Elections 2024 - Kerala

മന്ത്രിയുടെ പേരെഴുതിയ വാഹനത്തിന്റെ നെയിം പ്ലേറ്റ് നാട്ടുകാര്‍ തകര്‍ത്തതോടെ കുമാര്‍ ഓടി രക്ഷപ്പെട്ടു.തോട്ടത്തിലെ കയ്യേറ്റത്തെക്കുറിച്ച്‌ അറിഞ്ഞെത്തിയ മകനെ ചിലര്‍ ആക്രമിക്കുകയും ലൈസന്‍സുള്ള തോക്ക് തട്ടിയെടുക്കുകയും ചെയ്തുവെന്ന് മന്ത്രി സാഹ് പറഞ്ഞു. പരിക്കേറ്റ ഗ്രാമീണരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വെടിയുതിര്‍ത്ത തോക്ക് പോലീസ് പിടിച്ചെടുത്തു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് കനത്ത പോലീസ് വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സൂപ്രണ്ട് ഉപേന്ദ്ര വര്‍മ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിത മാതൃകാ പോളിംഗ് ബൂത്ത് ഒരുക്കി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത...

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

0
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി...

കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി

0
കോന്നി : വിനോദ സഞ്ചാരികളിൽ കൗതുകമുണർത്തി കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി. ഏഷ്യൻ...

ബാങ്കിന്റെ ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

0
ഇടുക്കി : നെടുങ്കണ്ടത്ത് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടിക്കിടെ ദേഹത്ത്...