കള്ളു ഷാപ്പുകളെയും ബെവ്‌കോ മോഡലാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിവേറജ്‌സ് കോര്‍പ്പറേഷന്റെ മാതൃകയില്‍ ടോഡി കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ പരിഗണനയില്‍. കള്ള് ഷാപ്പുകളുടെ അടിമുടി നവീകരണം ലക്ഷ്യമിട്ടാണ് ടോഡി കോര്‍പ്പറേഷന്‍ എന്ന ആശയം സര്‍ക്കാര്‍ പരിഗണിക്കുന്നത്. കള്ള് ഷാപ്പ് നടത്തിപ്പ് മേല്‍നോട്ടം, കള്ള് സംഭരണം, വിതരണം, തൊഴിലാളികളെ വിന്യസിക്കല്‍ എന്നിവ കോര്‍പ്പറേഷന്റെ ചുമതലയില്‍ കൊണ്ട് വരും. കള്ള് ഷാപ്പ് നടത്തിപ്പ് ലേലം കൊള്ളുന്ന തൊഴിലാളി യൂണിയനുകള്‍ക്കായി നല്‍കുക, ബിവറേജസ് ഔട്‌ലെറ്റുകള്‍ പോലെ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാക്കുക, എന്നിവയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും സംഭരിക്കുന്ന കള്ള് വെയര്‍ ഹൗസ് ഗോഡൗണിലെത്തിക്കും. അവിടെ നിന്ന് ഷോപ്പുകളുടെ ആവശ്യമനുസരിച്ച്‌ വിതരണം ചെയ്യും. ഹോട്ടല്‍ മാതൃകയിലുള്ള ഭക്ഷണ വിതരണമായിരിക്കും. ഇതിന്റെ ചുമതല പൂര്‍ണമായി തൊഴിലാളി സംഘടനകളെ ഏല്‍പ്പിക്കും. തൊഴിലാളികളുടെ ശമ്പളം, വാടക എന്നിവ കള്ള് ഷാപ്പില്‍ നിന്ന് കണ്ടെത്തണം. നിലവിലുള്ള ടോഡിവെയര്‍ ബോര്‍ഡിനെയും കോര്‍പ്പറേഷന്റെ പരിധിയില്‍ കൊണ്ട് വരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...