റാവുത്തർ ഫെഡറേഷൻ ജില്ലാ പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും വ്യാഴാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാവുത്തർ ഫെഡറേഷൻ പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ഓഗസ്റ്റ് 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട ടൗൺഹാളിൽ നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. റാവുത്തർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ഷാജിമോൻ അധ്യക്ഷത വഹിക്കും. “കുടുംബ ബന്ധങ്ങൾ എ.ഐ-യുടെ കടന്നുകയറ്റം പ്രതിസന്ധികളും പരിഹാരങ്ങളും” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുൻ ജില്ലാ ജഡ്ജി മുഹമ്മദ് ഇബ്രാഹിം റാവുത്തർ മോഡറേറ്റർ ആയിരിക്കും. 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും.

റാവുത്തർ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് അഡ്വ. മെഹബൂബ് ഷെരീഫ്, ദേശീയ ജനറൽ സെക്രട്ടറി പി.കെ ഹമീദ്കുട്ടി, ദേശീയ വൈസ് പ്രസിഡന്റ് റ്റി.എ മുഹമ്മദാലി റാവുത്തർ, സംസ്ഥാന പ്രസിഡന്റ് എം.കെ.എം ഹനീഫ, സംസ്ഥാന ജനറൽ സെക്രട്ടറി ഹാഷിം റാവുത്തർ, സംസ്ഥാന സെക്രട്ടറിമാരായ യൂസഫ് റാവുത്തർ അഡ്വ. റ്റി.എച്ച് സിറാജുദ്ദീൻ, വൈസ് പ്രസിഡന്റ് പഴകുളം നാസർ, സംസ്ഥാന ട്രഷറർ അബ്ദുൽ മജീദ് റാവുത്തർ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം.കെ അബ്ദുൽ അസീസ്, സംസ്ഥാന വനിതാ വിഭാഗം കൺവീനർ ഡോ.സുജാബീഗം, നഗരസഭ പ്രതിപക്ഷ നേതാവ് ജാസ്സിംകുട്ടി, നഗരസഭ മുൻ ചെയർപേഴ്സൺ അജീബ എം.സാഹിബ്, ജില്ലാ സെക്രട്ടറി പി എച്ച് ഷാഹുൽ ഹമീദ്, ജില്ലാ ട്രഷറർ പി.എച്ച് ഹനീഫ റാവുത്തർ, പത്തനംതിട്ട ടൗൺ ജുമാ-മസ്ജിദ് പ്രസിഡന്റ് ഹാജി എം.മുഹമ്മദ് ഹനീഫ്, സ്വാഗതസംഘം ജനറൽ കൺവീനർ തക്ബീർ പന്തളം തുടങ്ങിയവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...