കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും വിഭാഗീയതയ്ക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായിരിക്കുമെന്ന് റസാഖ് പാലേരി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും വിഭാഗീയതയ്ക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായിരിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വടക്കമ്പാട് ജിഎൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഈ തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിൽ അധികാരത്തിലെത്താൻ ബിജെപി വളരെ തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പലയിടങ്ങളിലും വീടുവീടാന്തരം കയറി വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര മണ്ഡലത്തിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള കുപ്രചാരണങ്ങളാണ് നടന്നതെന്ന് റസാഖ് പാലേരി ആരോപിച്ചു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള അനൗൺസ്മെന്റ് വിവാദം ഇതിന്റെ ഭാഗമായിരുന്നു. ഔദ്യോഗിക വാഹനത്തിലൂടെ തന്നെ ഇത്തരം അനൗൺസ്മെന്റുകൾ നടത്തി വിഭാഗീയത സൃഷ്ടിക്കാൻ ശ്രമം നടന്നു. എന്നാൽ പേരാമ്പ്രയിലെ പ്രബുദ്ധരായ ജനങ്ങൾ ഇത്തരം കുപ്രചാരണങ്ങളെ തള്ളിക്കളയുമെന്നും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കരുത്തുപകരുന്ന വിധിയെഴുത്ത് അവിടെ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...