അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഇനി മുതൽ ബാങ്ക് ഇതര സ്ഥാപനം ; ബാങ്കിംഗ് ലൈസൻസ് റദ്ദ് ചെയ്ത് റിസർവ് ബാങ്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂർ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദ് ചെയ്തു. ആർബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, 2023 ഏപ്രിൽ 24 മുതലാണ് ലൈസൻസ് റദ്ദ് ചെയ്തിരിക്കുന്നത്. ഇതോടെ, അടൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ഇനി മുതൽ ബാങ്കിംഗ് ഇതര സ്ഥാപനമായി മാത്രമാണ് പ്രവർത്തിക്കുക. ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56, സെക്ഷൻ 22 പ്രകാരം, ഇന്ത്യയിൽ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് അനുവദിച്ച 1987 ജനുവരി മൂന്നിലെ ബാങ്കിംഗ് ലൈസൻസാണ് റിസർവ് ബാങ്ക് റദ്ദ് ചെയ്തിട്ടുള്ളത്.

ലൈസൻസ് റദ്ദാക്കിയതോടെ എൻബിഎഫ്സിക്ക് കീഴിലാണ് അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്രവർത്തിക്കുക. ബാങ്കിംഗ് ലൈസൻസ് കൈവശം വയ്ക്കാതെ ആളുകൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സ്ഥാപനത്തെയാണ് എൻബിഎഫ്സി എന്ന് അറിയപ്പെടുന്നത്. അതേസമയം, ബാങ്കിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബോംബെ മെർക്കന്റൈൽ കോ- ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്നാട് സ്റ്റേറ്റ് അപെക്സ് കോ- ഓപ്പറേറ്റീവ് ബാങ്ക്, ജനത സഹകാരി ബാങ്ക്, ബാരൻ നഗ്രിക് സഹകാരി തുടങ്ങിയ നാല് സഹകരണ ബാങ്കുകൾക്കെതിരെ ആർബിഐ വൻ തുക പിഴ ചുമത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...