ന്യൂഡല്‍ഹി: കടലിനെ കീഴടക്കാനിറങ്ങിയ മലയാളി കമാൻഡർ അഭിലാഷ് ടോമി വിജയത്തിലേക്ക് കുതിക്കുകയാണ്. 16 പേരുമായി ഫ്രാൻസിൽ നിന്നാരംഭിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ഉൾപ്പെടെ മൂന്ന് പേരാണ് അവശേഷിക്കുന്നത്. മത്സരം പൂർത്തിയാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും രണ്ട് തവണ വഞ്ചി മറിഞ്ഞതായും അഭിലാഷ് സാറ്റലൈറ്റ് ഫോണിലൂടെ പറഞ്ഞു. ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരം.
കഴിഞ്ഞ വർഷം സെപ്റ്റബർ നാലിന് ഫ്രാൻസിലെ ലെ സാബ് ലെ ദേലോൻ തുറമുഖത്ത് നിന്നാണ് അഭിലാഷ് ടോമി പായ്‌വഞ്ചിൽ യാത്ര ആരംഭിച്ചത്. ഒറ്റയാൾ യാത്ര 233 ദിവസം പിന്നിടുകയാണ്. ആരുടേയും സഹായമില്ലാതെ ഒരിക്കൽപ്പോലും വഞ്ചി കരയ്ക്കടുപ്പിക്കാതെ അഭിലാഷും അദ്ദേഹത്തിന്റെ വഞ്ചിയായ ബയാനതും കടൽ കീഴടക്കി ഫിനിഷിംഗ് പോയിന്റ് ആയ മത്സരം തുടങ്ങിയിടത്തേക്ക് കുതിക്കുകയാണ്.
2018 ൽ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് മുതൽ തിരികെ കടലിൽ പോയി യാത്ര പൂർത്തിയാക്കണെമെന്ന ആഗ്രഹം ഉണ്ടായിരുന്നതായും സാഹസികത നിറഞ്ഞ യാത്രയാണ് ഇതെന്നും അഭിലാഷ് പറഞ്ഞു. 28,000 നോട്ടിക്കൽ മൈൽ പിന്നിടാണ് യാത്ര അവസാനിക്കാൻ പോകുന്നത്. ബോട്ടിൽ 1968 ലെ സാകേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. കരയിൽ എത്തിയാൽ മാത്രമേ കുടുംബവുമായി സംസാരിക്കാൻ സാധിക്കുവെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയുടെ കിർസ്റ്റൺ ന്യൂഷാഫറെയാണ് മുന്നിൽ. തൊട്ടുപിന്നിൽ അഭിലാഷും ഓസ്ട്രിയയുടെ മൈക്കൽ ഗുഗൻ ബെർജർ ഏറെ പിന്നിലാണ് .കഴിഞ്ഞ് ആഴ്ച കിർസ്റ്റന്നെ അഭിലാഷ് പിന്നിലാക്കിയിരുന്നു. ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് ഇതിനകം തന്നെയുണ്ട്. ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ -2 ആണ് അഭിലാഷിന് ആ റെക്കോർഡ് സമ്മാനിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































