പത്തനംതിട്ട നഗരസഭയിലെ കയ്യേറ്റങ്ങളും അനധികൃത കെട്ടിടങ്ങളും സംരക്ഷിക്കുവാന്‍ രഹസ്യനീക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ കയ്യേറ്റങ്ങളും അനധികൃത കെട്ടിടങ്ങളും സംരക്ഷിക്കുവാന്‍ രഹസ്യനീക്കം. സര്‍ക്കാര്‍ ഭൂമിയും പത്തനംതിട്ട നഗരസഭയുടെ ഭൂമിയും സ്വകാര്യ വ്യക്തികള്‍ വന്‍തോതില്‍ കയ്യേറിയിട്ടുണ്ട്. ഈ കയ്യേറിയ സ്ഥലത്തുതന്നെ ചിലര്‍  കെട്ടിടങ്ങളും പണിതിട്ടുണ്ട്. നിയമം ലംഘിച്ചുകൊണ്ട് നിര്‍മ്മിച്ച ഈ കെട്ടിടങ്ങള്‍ വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ സംരക്ഷിക്കുവാനാണ് ഇപ്പോള്‍ രഹസ്യ നീക്കം നടക്കുന്നത്. റവന്യൂ വകുപ്പിലെ റീ സര്‍വ്വേ വിഭാഗവും പത്തനംതിട്ട നഗരസഭയിലെ റവന്യൂ വിഭാഗവും കയ്യേറ്റക്കാരും ഇത് സംബന്ധിച്ച് രഹസ്യ ധാരണയിലേക്ക് നീങ്ങുകയാണ്.

റീ സര്‍വേ നടത്തിയതോടെ പലരും സര്‍ക്കാര്‍ ഭൂമിയും പത്തനംതിട്ട നഗരസഭയുടെ ഭൂമിയും കയ്യേറിയിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ റീ സര്‍വേ നടത്തിയവര്‍ ഈ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. രഹസ്യമായി സൂക്ഷിച്ചുകൊണ്ട്‌ കയ്യേറ്റക്കാരുമായി വിലപേശി അഴിമതി നടത്താനാണ് നീക്കംനടക്കുന്നത്. ഇതിന് ഇടനിലക്കാരായാണ് നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ചിലര്‍ നിലകൊള്ളുന്നത്. കയ്യേറ്റക്കാരുമായി സംസാരിക്കുന്നത് ഇവരാണ്. നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ കെട്ടിട ഉടമകളുമായി സന്ധി സംഭാഷണവും നടത്തിക്കഴിഞ്ഞു. കയ്യേറിയ ഭൂമിയില്‍ പലരും ബഹുനില കെട്ടിടങ്ങളും പണിതിട്ടുണ്ട്. നിയമം പാലിക്കാതെ കെട്ടിയുയര്‍ത്തിയ  മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ കോടതി ഇടിച്ചു നിരത്തിയത് പലരുടെയും മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെയും ഒത്തുതീര്‍പ്പില്‍ പോകുവാനാണ് കയ്യേറ്റക്കാരുടെ നീക്കം.

പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുമ്പഴയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം (പഴയ മാര്‍ക്കറ്റ്) വന്‍ തോതില്‍ കയ്യേറിയിട്ടുണ്ട്. നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് നിലവിലുണ്ട്. നഗരസഭയുടെ കോടികള്‍ വിലമതിക്കുന്ന ഈ സ്ഥലത്തിന്റെ പകുതിയോളം ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. നഗരസഭയുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇടതും വലതും മുന്നണികള്‍ ഇതുവരെ ഇതിനു തയ്യാറായിട്ടില്ല. പഴയ പരാതികളില്‍ ചിലത് തീര്‍പ്പ് കല്‍പ്പിക്കാതെ ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്. ഇത് പൊടിതട്ടിയെടുത്ത് ഇതിന്റെ മറവിലാണ് സന്ധി സംഭാഷണം നടക്കുന്നത്.

നഗരസഭയുടെ വസ്തു കയ്യേറി നിയമവിരുദ്ധമായി പണിത കെട്ടിടം പൊളിച്ചു മാറ്റുകതന്നെ വേണമെന്ന് പരാതിക്കാര്‍ പറയുന്നു. എന്നാല്‍ വാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍ പോലും ഇക്കാര്യത്തില്‍ നിശബ്ദമാണ്, അതുകൊണ്ടുതന്നെ നഗരസഭയും നടപടി സ്വീകരിക്കുന്നില്ല. സ്വന്തം വസ്തു കയ്യേറ്റക്കാര്‍ക്ക് പതിച്ചു നല്‍കുവാനുള്ള പത്തനംതിട്ട നഗരസഭയുടെ നീക്കം പ്രതിഷേധാര്‍ഹമാണ്. കയ്യേറിയ വസ്തു സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുനല്കുന്ന നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാര്‍.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...