രാജ്യത്ത് കസ്റ്റഡി മരണത്തില്‍ വലിയ വര്‍ദ്ധനവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് കസ്റ്റഡി മരണത്തില്‍ വലിയ വര്‍ദ്ധനവ് . കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ 4484 പേര്‍ പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു.ഏറ്റവും അധികം കസ്റ്റഡി മരണം യുപിയിലാണ് .രാജ്യത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്.952 കസ്റ്റഡി മരണങ്ങളാണ് 2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ യുപിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊട്ടുപിന്നില്‍ പശ്ചിമബംഗാളാണ് . 442 കസ്റ്റഡി മരണങ്ങളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച്‌ 31 വരെയുള്ള കണക്കുകളാണ് ഇതെന്നും ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചു. രാജ്യത്താകെ 4484 കസ്റ്റഡി മരണങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ബിഹാറില്‍ 396 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായത്. മധ്യപ്രദേശില്‍ 364 , മഹാരാഷ്ട്രയില്‍ 340, ഗുജറാത്തില്‍ 225, തമിഴ്‌നാട്ടില്‍ 172 വീതം എന്നിങ്ങനെയാണ് കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ കഴിഞ്ഞവര്‍ഷം 48 കസ്റ്റഡി മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ മരണങ്ങളുടെ മൊത്തം കണക്കില്‍ 233 എണ്ണം പോലീസ് ഏറ്റുമുട്ടലില്‍ ഉണ്ടായതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.ദാദ്ര നഗര്‍ഹവേലി, ഡാമന്‍ ഡിയു, ലഡാക്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒറ്റ കസ്റ്റഡി മരണം പോലും ഉണ്ടായിട്ടില്ല. കസ്റ്റഡി മരണങ്ങളില്‍ പോലീസ് ആണ് പ്രതിക്കൂട്ടിലെന്നും പോലീസും ക്രമസമാധാനപാലനവും സംസ്ഥാന പരിധിയില്‍ വരുന്ന കാര്യമാണെന്നും മറുപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...