വായനാ ദിനാചരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: പുലിയൂര്‍ ജ്ഞാനപ്രദായിനി ഗ്രന്ഥശാലയും പേരിശ്ശേരി ഗവ.യൂ.പി സ്‌കൂളും സംയുക്തമായി വായനാ ദിനാചരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.ജി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകനും ഗ്രന്ഥകാരനുമായ എം.എന്‍.പി നമ്പൂതിരി പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വിദ്യാര്‍ത്ഥികളിലെ വായന ശീലം വളര്‍ത്തുന്നതിനും ലൈബ്രറി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകന്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന സ്‌കൂളുകളില്‍ എഴുത്തുപെട്ടി പരിപാടിയുടെ ഉദ്ഘാടനം ഗ്രന്ഥശാല സെക്രട്ടറി അഡ്വ. ഡി.നാഗേഷ് കുമാര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രഥമ അധ്യാപകന്‍ ജോണ്‍ ജേക്കബ്, എസ്.എം.സി ചെയര്‍മാന്‍ സാജന്‍ ബേബി, ഗ്രന്ഥശാല ഭരണസമിതിയംഗങ്ങളായ ജി.മനു പുലിയൂര്‍, സനില്‍ പി. ഗോപാല്‍ സ്‌കൂള്‍ അധ്യാപിക വി.ആര്‍ സരിത ഗ്രന്ഥശാല ലൈബ്രേറിയന്‍ സി.കെ ഉത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ജില്ല ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ജൂലൈ 31 ജില്ല ശിശുക്ഷേമ സമിതി...

ബെം​ഗളൂരുവിൽ കോളേജ് അധ്യാപികയെ പിതാവ് കുത്തിപരിക്കേൽപ്പിച്ചു

0
ബെം​ഗളൂരു: കോളേജ് അധ്യാപികയെ പിതാവ് കുത്തിപരിക്കേൽപ്പിച്ചു. ബെം​ഗളൂരുവിലെ സ്വകാര്യ കോളേജിൽ അസി....

ട്രെയിൻ യാത്രക്കാർക്ക് അധിക ലഗേജുകൾ ഇനി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് അധിക ലഗേജുകൾ ഇനി...

ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കിയതായി മന്ത്രി ; ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് അംഗങ്ങൾക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള...