വീടുപോലെ തന്നെ പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അനിവാര്യം : അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വീടുപോലെ തന്നെ പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അനിവാര്യമെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. തദ്ദേശസ്വയം ഭരണ വകുപ്പ്, വനം വകുപ്പ്, സീതത്തോട് ഗ്രാമപഞ്ചായത്ത്, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ എന്നിവ സംയുക്തമായി ആങ്ങമൂഴി ഗൂഡ്രിക്കല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് മുതല്‍ നിലയ്ക്കല്‍ പള്ളി വരെ നടത്തിയ മഴനടത്തവും ഫോറസ്റ്റ് ക്ലീന്‍ ഡ്രൈവും ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.

ഭൂമിയെ നിലനിര്‍ത്തണമെങ്കില്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. സസ്യലതാതികളും മൃഗങ്ങളും മനുഷ്യരും തലമുറകള്‍ കഴിഞ്ഞാലും ഭൂമിയില്‍ ഉണ്ടാവണം. പരിസ്ഥിതിയും വനവും സംരക്ഷിക്കപ്പെടണം. മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഉതകുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും എംഎല്‍എ പറഞ്ഞു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യസംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് മാലിന്യമുക്തനവകേരളം കാമ്പയിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വനം മേഖലയിലെ അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ആങ്ങമൂഴി ഗൂഡ്രിക്കല്‍ ഫോറസ്റ്റ് ചെക്‌പോസ്റ്റു മുതല്‍ നിലയ്ക്കല്‍ പള്ളി വരെയാണ് മഴനടത്തവും ഫോറസ്റ്റ് ക്ലീന്‍ ഡ്രൈവും നടത്തിയത്.

സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ അനില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, ഗുഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ എസ്. മണി, ഇലന്തൂര്‍ ബിഡിഒ സി.പി. രാജേഷ്‌കുമാര്‍,ജില്ലാശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, കോളജ് വിദ്യാര്‍ഥികള്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.