കോഴഞ്ചേരി – കടിമീൻചിറ റൂട്ടിൽ പെർമിറ്റ്‌ ഉള്ള സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം : കോഴഞ്ചേരി – കടിമീൻചിറ റൂട്ടിൽ പെർമിറ്റ്‌ ഉള്ള സ്വകാര്യ ബസ് കഴിഞ്ഞ ഒരു മാസത്തിലധികമായി സർവീസ് നടത്തുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍. വർഷങ്ങളോളം കൃത്യമായി സർവീസ് നടത്തിക്കൊണ്ടിരുന്ന ഈ ബസ് പെട്ടന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ സർവീസ് നിർത്തിവെക്കുകയായിരുന്നു. ഇതുമൂലം കടിമീൻചിറ സ്കൂളിലെ കുട്ടികളും അധ്യാപകരും  പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്. അതിരാവിലെ കടിമീൻചിറയിൽ നിന്ന് ഈ ബസ്സിന്റെ സര്‍വീസ് ഉണ്ടായിരുന്നു. ദൂരയാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കുമൊക്കെ റാന്നിയിൽ പെട്ടെന്ന് എത്തിച്ചേരുവാന്‍ ഇതുമൂലം കഴിഞ്ഞിരുന്നു. യാത്രാക്ലേശം രൂക്ഷമായ കടിമീൻചിറ പോലുള്ള സ്ഥലത്ത് ഉന്നത നിലവാരത്തിലുള്ള റോഡ്‌ ഉണ്ടായിട്ടും  ബസ്സ്‌ സര്‍വീസുകള്‍ കുറവാണ്. റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായണന്‍  ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഇവിടേയ്ക്ക് കൂടുതല്‍ ബസ്സ്‌ സര്‍വീസുകള്‍  അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...