അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ജിടി 7 പ്രോ അടക്കം രണ്ട് സ്മാർട്ട്ഫോണുകള്‍ റിയല്‍മീ പുറത്തിറക്കാനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ജിടി 7 പ്രോ അടക്കം രണ്ട് സ്മാർട്ട്ഫോണുകള്‍ റിയല്‍മീ പുറത്തിറക്കാനൊരുങ്ങുന്നു. 6,500 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയായിരിക്കും റിയല്‍മീ ജിടി 7 പ്രോയെ ഏറ്റവും വേറിട്ടതാക്കി മാറ്റാന്‍ പോകുന്നത്. 120 വാട്ട്സ് ചാർജറും വരുമ്പോള്‍ ദിവസം മുഴുവന്‍ ഉപയോഗിക്കാനുള്ള ഫോണായി റിയല്‍മീ ജിടി 7 പ്രോ മാറും. പെർഫോമന്‍സിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സബ്-ഫ്ലാഗ്ഷിപ്പ് ഫോണായ റിയല്‍മീ നിയോ 7 ഡിസംബറിലാണ് ചൈനയില്‍ പുറത്തിറങ്ങുന്നത്. ഇതിന് മുമ്പ് നവംബർ ആദ്യം റിയല്‍മീ ജിടി 7 പ്രോ കമ്പനി അവതരിപ്പിക്കും. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും പ്രാധാന്യം നല്‍ക്കൊണ്ടുള്ള ഹൈ-എന്‍ഡ് ഫീച്ചറുകള്‍ ഫോണിലുണ്ടാകും. ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ എന്ന ടിപ്സ്റ്റർ റിയല്‍മീ ജിടി 7 പ്രോയുടെ ബാറ്ററി കപ്പാസിറ്റിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടു. 6,500 എംഎഎച്ച് ബാറ്ററിയും 120 വാട്ട്സ് ചാർജറുമാണ് ഫോണില്‍ വരിക. റിയല്‍മീയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററായായിരിക്കുമിത്.

സാംസങിന്‍റെ കസ്റ്റം ഡിസ്പ്ലെയാണ് ഫോണിനുണ്ടാവുക. ഇതിലെ ഐ-പ്രൊട്ടക്ഷന്‍ ഫീച്ചർ ഐഫോണ്‍ 16 പ്രോ മാക്സിനെ വെല്ലും തരത്തിലായിരിക്കും ഇത് എന്ന് അഭ്യൂഹങ്ങളുണ്ട്. 1.5കെ റെസലൂഷനിലുള്ള മൈക്രോ-ക്വാഡ്-കർവ്ഡ് ഡിസൈനും സ്ക്രീന്‍ ഫിംഗർ പ്രിന്‍റും ഡിസ്പെയിലുണ്ടാകും. സ്നാപ്‍ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റില്‍ ഒരുങ്ങുന്ന റിയല്‍മീ ജിടി 7 പ്രോയില്‍ 32 എംപി മുന്‍ക്യാമറ, 50 എംപി പ്രൈമറി ലെന്‍സ്, 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 50 എംപി 3എക്സ് പെരിസ്കോപ് ലെന്‍സ് എന്നിവ പ്രതീക്ഷിക്കാം. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 15ല്‍ റിയല്‍മീ യുഐ5 ഇന്‍റർഫേസോടെയാവും റിയല്‍മീ ജിടി 7 പ്രോ എത്തുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...