മദീനയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള പ്രവാസി മലയാളിയുടെ ഭാര്യയും കുഞ്ഞും മരിച്ച സംഭവം ; ദുരൂഹത ചുരുളഴിഞ്ഞില്ല

For full experience, Download our mobile application:
Get it on Google Play

റിയാദ് : കോഴിക്കോട് സ്വദേശിയുടെ ഭാര്യയും കുഞ്ഞും സൗദി അറേബ്യയിലെ മദീനയിലെ ഫ്ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയായില്ല. രോഗബാധിതനായി മദീനയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവിന്റെ ഭാര്യ മണിപ്പൂര്‍ സ്വദേശിനി ലക്ഷ്മി ദേവി, ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബിജുവിന് കൊവിഡ് ബാധിച്ചെന്നും സൂചനയുണ്ട്. ഒപ്പം താമസിച്ചിരുന്ന ബിജുവിന്റെ 70 വയസ് പ്രായമായ അമ്മയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് കൃത്യമായി സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുളളത്. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. യുവതിയും കുഞ്ഞും ഫ്‌ലാറ്റിനുള്ളില്‍ മരിച്ചു കിടക്കുമ്പോള്‍ അകത്തുകയറാനാവാതെ പൂട്ടിയ വാതിലിന് മുന്നില്‍ ഏറെനേരമായി ബിജുവിന്റെ അമ്മ നില്‍ക്കുന്നത് കണ്ട് തൊട്ടടുത്ത ഫ്ലാറ്റിലുള്ളവര്‍ വന്ന് കാര്യം അന്വേഷിക്കുേമ്പാഴാണ് മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്നും തനിക്ക് അകത്തുകയറാന്‍ കഴിയുന്നില്ലെന്നും അവര്‍ പറയുന്നത്. തുടര്‍ന്ന് പോലീസെത്തി വാതില്‍ തുറന്ന് അകത്തുകയറി നോക്കുമ്പോഴാണ് യുവതിയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്. സംഭവത്തിലെ ദുരൂഹത ഇനിയും വെളിവായിട്ടില്ല. കുഞ്ഞിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ മദീനയിലെ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...