ഫോം 16 ലഭിച്ചോ? ആദായ നികുതി ഫയൽ ചെയ്യും മുൻപ് ഈ കാര്യങ്ങൾ ഉറപ്പുവരുത്തുക

For full experience, Download our mobile application:
Get it on Google Play

ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയമാണ് ഇത്. ഇന്നത്തോട് കൂടി തൊഴിലുടമകളിൽ നിന്നും ജീവനക്കാർക്ക് ഫോം-16 ലഭിച്ചിട്ടുണ്ടാകും. ആദായ നികുതി നൽകുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഫോം 16. എന്തുകൊണ്ടാണ് ഫോം-16 ഇത്ര പ്രാധാന്യമർഹിക്കുന്നത്? 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 203 പ്രകാരം ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകൾക്ക് അവരുടെ തൊഴിലുടമകൾ നൽകുന്ന ഒരു രേഖയാണ് ഫോം 16. ഒരു സാമ്പത്തിക വർഷത്തിൽ ജീവനക്കാരന് സ്ഥാപനമോ തൊഴിലുടമയോ നൽകുന്ന ശമ്പളത്തെക്കുറിച്ചും ശമ്പളത്തിൽ നിന്നും നീക്കം ചെയ്ത ആദായനികുതിയെക്കുറിച്ചുമുള്ള മുഴുവൻ വിശദാംശങ്ങളും ഫോമിൽ അടങ്ങിയിരിക്കുന്നു. ആദായനികുതി നിയമപ്രകാരം, ഓരോ തൊഴിലുടമയും, ശമ്പളം നൽകുന്ന സമയത്ത്, ആ സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിലുള്ള ആദായനികുതി സ്ലാബ് നിരക്കുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നികുതി കുറയ്ക്കേണ്ടതുണ്ട്. കമ്പനികൾ ജൂൺ 15 മുതൽ ഫോം-16 ന്റെ വിതരണം ആരംഭിക്കുന്നതിനാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കാതിരിക്കുന്നതാണ് ഉചിതം. ഈ വർഷം യാതൊരു പിഴയും കൂടാതെ. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2023 ജൂലൈ 31 ആണ് പോർട്ടലിലെ തിരക്ക് വർധിക്കുമ്പോൾ പലപ്പോഴും സാങ്കേതിക തകരാറുകൾ ഉണ്ടാകാറുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതായിരിക്കും നല്ലത്.

നിങ്ങളുടെ ഫോം-16 കൃത്യമായി എല്ലാ കാര്യങ്ങളും പരാമര്ശിത്തിട്ടുണ്ടോ എന്ന പരിശോധിക്കുക. ഐടിആർ ഫയൽ ചെയ്യുന്നതിന് മുൻപ് ഈ 5 കാര്യങ്ങൾ പരിഗണിക്കുക.
പരിഗണിക്കേണ്ട പ്രധാന പോയിന്റുകൾ:
1. നിങ്ങളുടെ പാൻ നമ്പറിന്റെ കൃത്യത ഉറപ്പാക്കുക.
2. ഫോം-16-ൽ പരാമർശിച്ചിരിക്കുന്ന നിങ്ങളുടെ പേരും വിലാസവും കമ്പനിയുടെ ടാക്സ് ഡിഡക്ഷൻ ആൻഡ് കളക്ഷൻ അക്കൗണ്ട് നമ്പറും (TAN) പരിശോധിച്ചുറപ്പിക്കുക.
3. ഫോം-26എഎസും വാർഷിക വിവര പ്രസ്താവനയും (എഐഎസ്) ഉപയോഗിച്ച് ഫോം-16ൽ പറഞ്ഞിരിക്കുന്ന നികുതി കിഴിവുകൾ ക്രോസ്-ചെക്ക് ചെയ്യുക.
4. നിങ്ങൾ പഴയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുത്തതെങ്കിൽ, നികുതി ലാഭിക്കുന്ന കിഴിവുകളുടെ വിശദാംശങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യുക.
5. 2022-23 സാമ്പത്തിക വർഷത്തിൽ നിങ്ങൾ ജോലി മാറിയെങ്കിൽ, നിങ്ങളുടെ മുൻ തൊഴിലുടമയിൽ നിന്നും ഫോം-16 ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...